കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി പിടിയില്‍. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി ഷബീര്‍ അലിയെ (45 ) ആണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1179 തൂക്കമുള്ള 04 ക്യാപ്സൂളുകള് ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ഡിആര്‍ഐയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്വര്‍ണം വേര്‍ത്തിരിച്ചെടുത്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും