തിരൂരങ്ങാടി : രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനം തിരൂരങ്ങാടി മണ്ഡലം അം ആദ്മി പാര്‍ട്ടി വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ചു. രാവിലെ തിരൂരങ്ങാടി ഹൈപ്പര്‍മാര്‍ക്കറ്റിന് മുന്‍വശം പൗരപ്രമുഖനായ എം.സി. മുഹമ്മദ് പതാക ഉയര്‍ത്തിയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. ഉച്ചക്ക് ശേഷം പരപ്പനങ്ങാടി തൂവല്‍ തീരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ബാഗുകളിലാക്കി തീരത്തിന്റെ ഒരു ഭാഗം പ്രവര്‍ത്തകര്‍ വൃത്തിയാക്കി.
ആം ആദ്മി പാര്‍ട്ടി ആദര്‍ശത്തെയും ആം ആദ്മി പാര്‍ട്ടി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനക്ഷേമ പരിപാടികളെയും കുറിച്ച് തീരം സന്ദര്‍ശിക്കാനെത്തിയ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രചരണവും പ്രവര്‍ത്തകര്‍ അവിടെ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ദിലീപ് മടപ്പിലശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നാസര്‍ മങ്കട സംസാരിച്ചു. തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് ഹംസക്കോയ വി.എം., ഫൈസല്‍ ചെമ്മാട്, സാദിഖ് തെയ്യാല, അബ്ബാസ്, ഫിറോസ്, ഹാരിസ് കോട്ടക്കല്‍,ഷമീം ഹംസ പി ഓ, അബ്ദുല്‍ റഹീം പൂക്കത്ത് എന്നിവര്‍ പങ്കെടുത്തു.