തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ ജലക്ഷാമത്തിനു ആശ്വാസമാകുന്നു. 11.50 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ ടെണ്ടറായി. എ.ബി.എംഫോര്‍ ബില്‍ഡേഴ്സ് കമ്പനിയാണ് രംഗത്ത് വന്നത്.
സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും വാട്ടര്‍ അതോറിറ്റി 15-6-2022ന് ഭരണാനുമതി നല്കിയ ചന്തപ്പടി ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍) പമ്പിംഗ് മെയിന്‍ ലൈന്‍ റോഡ് പുനരുദ്ധാരണം(407 ലക്ഷം), കരിപറമ്പ് ടാങ്ക് (എട്ട് ലക്ഷം ലിറ്റര്‍) വിതരണ ശ്രംഖല ( 226ലക്ഷം )പ്രധാനവിതരണ ശ്രംഖല,റോഡ് പുനരുദ്ധാരണം (211 ലക്ഷം) പൈപ്പ്ലൈന് (297 ലക്ഷം) തുടങ്ങിയ പ്രവര്‍ത്തികളാണ് ടെണ്ടറായത്.
ഏറെ കാലമായി നഗരസഭ കാത്തിരിക്കുന്ന പദ്ധതികളാണിത്.
ഈ പ്രവര്‍ത്തികള്‍ നേരത്തെ ടെണ്ടര്‍ ചെയ്തപ്പോള്‍ ആരും ടെണ്ടറില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് കെ.പി.എ മജീദ് എംഎല്‍എയും, തിരൂരങ്ങാടി നഗരസഭ സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങലും, ഇ പി ബാവയും തിരുവനന്തപുരത്ത് വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ അടിയന്തരമായി വിവിധ പദ്ധതികള്‍ ഒരുമിച്ച് റീ ടെന്‍ഡര്‍ ചെയ്യുവാന്‍ തീരുമാനിക്കുകയാരുന്നു. തുടര്‍ന്ന് കെ.പി.എ മജീദ് എംഎല്‍എയുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് വാട്ടര്‍ അതോറിറ്റി ഉന്നതതല യോഗം ചേരുകയും സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും 14 കോടി രൂപ അര്‍ബന്‍ ഹെഡ്ഡിലായതിനാല് മുഴുവന്‍ തുകയും നീക്കിയിരിപ്പുള്ളതായും പണം ബില്‍ നല്കുന്ന മുറയ്ക്ക് തന്നെ കാലതാമസമില്ലാതെ കരാറുകാര്‍ക്ക് നല്കാന് കഴിയുമെന്നും കരാറുകാര്‍ക്ക് ആശങ്ക വേണ്ടെന്നും ചീഫ് എഞ്ചിനിയര്‍ സുന്ദീപ് വിശദമാക്കിയിരുന്നു. ടെണ്ടറായ കുടിവെള്ള പദ്ധതികള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് കെ.പി.എ മജീദ് എംഎല്‍എ. നഗരസഭ ചെയര്മാന് കെ.പി മുഹമ്മദ്കുട്ടി, വികസന കാര്യ ചെയര്മാന് ഇഖ്ബാല്‍ കല്ലുങ്ങല്‍, ആരോഗ്യകാര്യ ചെയര്മാന് സി.പി ഇസ്മായില്‍ അറിയിച്ചു.
ടെണ്ടര്‍ നപടികള്‍ പൂര്‍ത്തിയായാല്‍ സപ്തംബറില്‍ തന്നെ നിര്‍മാണം തുടങ്ങാനാകുമെന്ന് കരാറെടുത്ത എ.ബി.എംഫോര്‍ ബില്‍ഡേഴ്സ് കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ നജീബ് പറഞ്ഞു.15.56 കോടിരൂപയുടെ അമൃത് പദ്ധതിയുടെ (കക്കാട് ടാങ്ക്, കല്ലക്കയം പൂര്‍ത്തികരണം, പമ്പിംഗ് ലൈന്‍, ട്രാന്‍സ്ഫോര്‍മര്‍. ഹൗസ് കണക്ഷനുകള്‍) ടെണ്ടറും ക്ഷണിച്ചിട്ടുണ്ട്.