Saturday, January 31

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോഷണ കേസിലെ പ്രതി രക്ഷപ്പെട്ടു

തൃശ്ശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും നിരവധി മോഷണ കേസിലെ പ്രതി ജയില്‍ ചാടി. തമിഴ്‌നാട് സ്വദേശി ഗോവിന്ദ് രാജ് ആണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ജയിലില്‍ നിന്നും ചാടിയത്. പൂന്തോട്ടം നനയ്ക്കാന്‍ തടവുകാരെ പുറത്തിറക്കിയ സമയത്താണ് ഉദ്യോഗസ്ഥരും സഹ തടവുകാരും കാണാതെ ഇയാള്‍ രക്ഷപെട്ടത്.ഇയാള്‍ക്കായുള്ള അന്വേഷണം വിയ്യൂര്‍ പോലീസ് ഊര്‍ജ്ജിതമാക്കി. ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.

error: Content is protected !!