തിരൂര്‍ : പോക്‌സോ കേസില്‍ ജയിലിലടച്ച പ്രതി മരിച്ചു. ചന്ദനക്കാവ് കോട്ടയില്‍ അലവിയുടെ മകന്‍ 44 കാരന്‍ അബ്ദുള്‍ റഷീദ് ആണ് ശനിയാഴ്ച രാത്രി 8 മണിയോട് കൂടി തിരൂര്‍ സബ് ജയിലില്‍ മരണപ്പെട്ടത്. സ്വകാര്യ ബസില്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത അബ്ദുള്‍ റഷീദിനെ വെള്ളിയാഴ്ചയാണ് കോടതി റിമാന്‍ഡ് ചെയ്ത് തിരൂര്‍ സബ് ജയിലില്‍ അടച്ചത്.
ശനിയാഴ്ച പകല്‍ റഷീദിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സക്ക് ശേഷം ജയിലില്‍ തിരിച്ചെത്തിച്ചു. വീണ്ടും രാത്രി 8 മണിയോട് കൂടി ശര്‍ദ്ദി കൂടിയതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷപെടുത്താന്‍ ആയില്ല,
മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.