
തിരൂരങ്ങാടി നിയോജകമണ്ഡലം മുസ്ലിം ലീഗിന്റെ അര്‍ദ്ധവര്‍ഷ ക്യാമ്പയിന്‍ 23 ഭാഗമായിട്ടുള്ള സര്‍ക്കിള്‍ മീറ്റ് തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ പ്രവേശിച്ചു. പള്ളിപ്പടിയില്‍ വച്ച് നടന്ന സര്‍ക്കിള്‍ മീറ്റ് തിരൂരങ്ങാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സിഎച്ച് മഹ്‌മൂദ് ഹാജി ഉദ്ഘാടനം ചെയ്തു.
തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി എം അബ്ദുറഹ്‌മാന്‍കുട്ടി അധ്യക്ഷത വഹിച്ചു. വിടി സുബൈര്‍ തങ്ങള്‍ കര്‍മ്മപരിപാടികള്‍ വിശദീകരിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ കെ മുസ്തഫ ചര്‍ച്ചക്കുശേഷം ക്രോഡീകരണ പ്രഭാഷണം നടത്തി. സിടി നാസര്‍ ,പാടഞ്ചേരി റസാക്ക് സംസാരിച്ചു. മുനിസിപ്പല്‍ ഇകാം കോഡിനേറ്റര്‍ അനീഷ് കൂരിയാടന്‍, യു ഇസുദ്ദീന്‍ നേതൃത്വം നല്‍കി.