തിരൂരങ്ങാടി : അധസ്ഥിതരും അരിക് വല്‍ക്കരിക്കപ്പെട്ടവരും, വിവിധ മത പൂങ്കാവനങ്ങളും ചേര്‍ന്നതാണ് ഭാരതമെന്ന് എഴുത്തുകാരനും കഥാകൃത്തുമായ പി സുരേന്ദ്രന്‍. കൊടിഞ്ഞി പ്രദേശത്തെ ജനങ്ങളിലുള്ള സൗഹൃദവും സാംസ്‌കാരിക തനിമയും നിലനിര്‍ത്തുന്നതിന്റെ ഭാഗമായി നമ്മളാണ് കൊടിഞ്ഞിക്കാര്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാട്ടുകൂട്ടം എന്ന പേരില്‍ സംഘടിപ്പിച്ച സുഹൃദ് സ്‌നേഹ സംഗമവും കലാവിരുന്നും പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കൊടിഞ്ഞി ജി.എം.യു.പി സ്‌കുള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പികെ റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍സലാം പനമ്പിലായി അധ്യക്ഷത വഹിച്ചു. സൈദലവി ഓകിനോവ സംഘടനയുടെ ഭാവി ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ശാന്തിഗിരി ആശ്രമം സ്വാമി ജനപുഷ്പന്‍ ജ്ഞാനതപസ്വി, കൊടിഞ്ഞിപ്പള്ളി നായിബ് ഖത്തീബ് നൗഫല്‍ ഫൈസി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി.
പഞ്ചായത്ത് മെമ്പര്‍മാരായ, ശമീന വികെ, തസ്ലിന ഷാജി, നടത്തൊടി മുഹമ്മദ് കുട്ടി, ഊര്‍പായി സൈതലവി, സ്വാലിഹ് ഇപി, മഹല്ല് സെക്രട്ടറി പത്തൂര്‍ കുഞ്ഞോന്‍ ഹാജി ഹാജി, മോഹനന്‍, യു ഗോപാലന്‍, ജമീല അബുബക്കര്‍, പൊറ്റാണിക്കല്‍ സലാം, ഷാഫി പൂക്കയില്‍, ആലംഗീര്‍വികെ, ഒ ദാസന്‍ തിരുത്തി, സുലോചന, ഹാരിസ് പാലപ്പുറ, മുസ്താക് കൊടിഞ്ഞി, മുസ്തു ഊര്‍പായി, ഗഫുര്‍ എംപി, ഫൈസല്‍ കുഴിമണ്ണില്‍, ഷമീര്‍ പൊറ്റാണിക്കല്‍, കുട്ടന്‍, ഫൈസല്‍ കാരാംകുണ്ടില്‍, ഇര്‍ഷാദ് കുന്നത്തേരി, അയ്യൂബ്ബ് കൊടക്കാട് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
മാധ്യമ,കാര്‍ഷിക, കാലാകായിക, ജീവ കാരുണ്ണ്യ സന്നദ്ധ സേവന മേഖലകളില്‍ സേവനം ചെയ്തവരെ ചടങ്ങില്‍ വച്ച് ആദരിച്ചു, കൊടിഞ്ഞി നമ്പര്‍ ചോപ്പന്‍ സ്മാരക ഫോക് ലോര്‍ പുരസ്‌കാരം കാളിയമ്മ വിളക്കേരിക്ക് വേണ്ടി മകന്‍ വിനോദ് ഏറ്റുവാങ്ങി. എംപി അബ്ദുസ്സമദ് സ്വഗതം പറഞ്ഞ യോഗത്തില്‍ ഹൈദറലി പനമ്പിലായി നന്ദിയും പറഞ്ഞു.