Tuesday, August 19

ഉരുട്ടി കളിച്ച ടയര്‍ ദേഹത്ത് തട്ടി ; തേഞ്ഞിപ്പലത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അതിഥി തൊഴിലാളിയുടെ ക്രൂര മര്‍ദ്ദനം

തേഞ്ഞിപ്പലം : തേഞ്ഞിപ്പലത്ത് ടയര്‍ ഉരുട്ടി കളിച്ചു കൊണ്ടിരിക്കെ അബദ്ധത്തില്‍ ടയര്‍ ദേഹത്ത് തട്ടിയതിന് ആറാം ക്ലാസുകാരന് അതിഥി തൊഴിലാളി ക്രൂരമായി മര്‍ദിച്ചതായി പരാതി. പള്ളിക്കല്‍ അമ്പലവളപ്പില്‍ മാറ്റത്തില്‍ സുനില്‍കുമാര്‍ -വസന്ത ദമ്പതികളുടെ മകന്‍ എംഎസ് അശ്വിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു.

അശ്വിന്‍ ഉരുട്ടികളിച്ച ടയര്‍ ദേഹത്ത് തട്ടി എന്ന് ആരോപിച്ചാണ് അതിഥി തൊഴിലാളി ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ചുവരില്‍ കഴുത്തിന് കുത്തിപ്പിടിച്ച് കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. കുട്ടി നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സെപ്റ്റംബര്‍ ഒന്നിനായിരുന്നു കുട്ടിക്ക് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്.

error: Content is protected !!