കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സേവനങ്ങള്‍ ഒരു കുടക്കീഴിലാകും
പരീക്ഷാഭവനില്‍ വിവിധോദ്ദേശ്യഹാള്‍ ഒരുങ്ങുന്നു

കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സേവനങ്ങളെല്ലാം ഒരേയിടത്ത് നിന്ന് ലഭിക്കാനായി സജ്ജമാക്കുന്ന വിവിധോദ്ദേശ്യ ഹാള്‍ അടുത്ത മാസം തുറക്കും. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരം കൂടുതല്‍ വിദ്യാര്‍ഥി സൗഹൃദനടപടികള്‍ പുരോഗമിക്കുകയാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ് പറഞ്ഞു. പരീക്ഷാഭവന്‍ വളപ്പിലെ പഴയ ഇ.പി.ആര്‍. കെട്ടിടത്തിലാണ് പുതിയ മള്‍ട്ടി പര്‍പ്പസ് ഹാള്‍ ഒരുങ്ങുന്നത്. നിലവില്‍ പരീക്ഷാഭവന്റെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫീസ് കൂടുതല്‍ സൗകര്യങ്ങളോടെ ഈ സംവിധാനത്തിന്റെ ഭാഗമായി മാറും. എട്ട് ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് എട്ട് കൗണ്ടറുകളുണ്ടാവും. ഓരോന്നിലും ഒരു സെക്ഷന്‍ ഓഫീസറും മൂന്ന് അസിസ്റ്റന്റുമാരും ഉണ്ടാകും. രണ്ട് കിയോസ്‌കുകളും ഇലക്ട്രോണിക് ടോക്കണ്‍ സംവിധാനവും ഒരുക്കും. പരീക്ഷാഭവന്‍ സേവനങ്ങള്‍ക്കായി അപേക്ഷിക്കേണ്ട വിധം വിശദമാക്കുന്ന വീഡിയോകള്‍ പ്രദര്‍ശിപ്പിക്കാനായി മൂന്ന് സ്‌ക്രീനുകളും ഇവിടെ ഉണ്ടാകും. ദിവസവും ശരാശരി മുന്നൂറോളം പേര്‍ ഇപ്പോള്‍ ഫ്രണ്ട് ഓഫീസില്‍ നേരിട്ട് സേവനം തേടിയെത്തുന്നുണ്ട്. ചലാന്‍ കൗണ്ടറുകള്‍, ഫോമുകള്‍ പൂരിപ്പിക്കുന്നതിനുള്ള ഡെസ്‌ക് സൗകര്യങ്ങള്‍, ഒരേസമയം 50 പേര്‍ക്കുള്ള ഇരിപ്പിടങ്ങള്‍, ശുചിമുറികള്‍, മുലയൂട്ടല്‍ കേന്ദ്രങ്ങള്‍, മറ്റു വിശ്രമ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഭിന്നശേഷി സൗഹൃദമായാണ് ഹാള്‍ ഒരുക്കിയിരിക്കുന്നത്. പരീക്ഷാഭവന്‍ തപാല്‍ ബ്രാഞ്ച് കൂടെ ഭാഗമാവുന്ന സംവിധാനത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.    

സിണ്ടിക്കേറ്റ് യോഗം

കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം 30-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.    

സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ കേരള പി.എസ്.സി. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി 30 ദിവസത്തെ സൗജന്യ പരീക്ഷാപരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളര്‍ പേര്, വിലാസം, വിദ്യാഭ്യാസയോഗ്യത, ഫോണ്‍ നമ്പര്‍, വാട്‌സ്ആപ്പ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. ആദ്യം അപേക്ഷിക്കുന്ന 100 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍ 9388498696, 7736264241.

അസി. പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ആര്‍ട്‌സില്‍ ബി.ടി.എ. കോഴ്‌സിന് ഒഴിവുള്ള ഇംഗ്ലീഷ് അസി. പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ 26-ന് രാവിലെ 10.30-ന് അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.    പി.ആര്‍.

എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലയുടെ മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ. കോഴ്‌സുകള്‍ക്ക് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ്പ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാ ക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ രേഖകള്‍ സഹിതം 25-ന് ഹാജരാകണം. ഫോണ്‍ 9746594969, 8667253435, 7907495814.  

എം.എ. ഫംഗ്ഷണല്‍ ഹിന്ദി സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവിഭാഗത്തില്‍ എം.എ. ഫംഗ്ഷണല്‍ ഹിന്ദി കോഴ്‌സിന് സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.ഇ.ടി.ബി.-3, മുസ്ലീം-3, ഒ.ബി.എച്ച്.-2 എന്നിങ്ങനെയാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 25-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ മെറിറ്റടിസ്ഥാനത്തില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷന് ഹാജാരാകണം. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ നിയമാനുസൃതമായി മറ്റുള്ളവരെയും പരിഗണിക്കും. ഫോണ്‍ 0494 2407392.  

പരീക്ഷ

സപ്തംബര്‍ 18, 19, 20, 21 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച രണ്ടാം സെമസ്റ്റര്‍ യു.ജി., ബി.വോക്., ഇന്റഗ്രേറ്റഡ് പി.ജി. പരീക്ഷകള്‍ ഒക്‌ടോബര്‍ 3, 4, 5, 6 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ലോ കോളേജുകളിലെ മാറ്റി വെച്ച മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ലീഗല്‍ പ്രോസസ്-2 (ജുഡീഷ്യല്‍ പ്രോസസ്) പേപ്പര്‍ പരീക്ഷ ഒക്‌ടോബര്‍ 4-ന് നടക്കും. പരീക്ഷാ കേന്ദ്രത്തിലും സമയത്തിലും മാറ്റമില്ല.

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകള്‍ ഒക്‌ടോബര്‍ 25-ന് തുടങ്ങും.  

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 16 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ, ബി.എം.എം.സി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റെ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 6 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 6 വരെ അപേക്ഷിക്കാം.  

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 4 വരെയും 180 രൂപ പിഴയോടെ 6 വരെയും അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. (രണ്ടു വര്‍ഷം) നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 9 വരെയും 180 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.  

കാലിക്കറ്റ് വിദൂരവിദ്യാഭ്യാസം സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം
പ്രിന്റൗട്ട് സമര്‍പ്പിക്കാത്ത അപേക്ഷകള്‍ റദ്ദാകും

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം വഴി ഈ വര്‍ഷം ഡിഗ്രി, പി.ജി കോഴ്‌സുകള്‍ക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും ആവശ്യമായ രേഖകളും വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസില്‍ യഥാസമയം എത്തിച്ചാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാവൂ.  അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശദവിവരങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം വെബ് സൈറ്റില്‍ ലഭ്യമാണ്.  ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും  പ്രിന്റ്ഔട്ട് സമയബന്ധിതമായി എത്തിക്കാത്ത നിരവധി വിദ്യാര്‍ത്ഥികളുണ്ട്. ഇത് വൈകുന്നതോടെ രജിസ്‌ട്രേഷന്‍ റദ്ദാകും. ഇതിനോടകം രജിസ്‌ട്രേഷന്‍ നടത്തിയവര്‍ രണ്ടു ദിവസത്തിനകം പ്രിന്റൗട്ട് എത്തിക്കണമെന്നും അല്ലാത്ത പക്ഷം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ ഈ വിദ്യാര്‍ത്ഥികളുടെ ഈ വര്‍ഷത്തെ അവസരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ അറിയിച്ചു.    

error: Content is protected !!