മൂന്നിയൂരിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയക്കെതിരെ കര്‍ശന നടപടി വേണം ; ഡിവൈഎഫ്‌ഐ

തിരൂരങ്ങാടി : ഡി വൈ എഫ് ഐ മൂന്നിയൂര്‍ മേഖല സമ്മേളനം പാറക്കടവ് കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ വച്ചു നടന്നു. രാവിലെ പതാക ഉയര്‍ത്തലോടെ തുടങ്ങിയ സമ്മേളനം ജില്ലാ കമ്മറ്റി അംഗം പി.വി അബ്ദുള്‍ വാഹിദ് ഉദ്ഘാടനം ചെയ്തു . വള്ളിക്കുന്ന് ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗമായ സുരേന്ദ്രമോഹനും സി.പി.ഐ എം ലോക്കല്‍ സെക്രട്ടറി നന്ദനന്‍ എന്നിവര്‍ സംസാരിച്ചു. അരുണ്‍രാജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മൂന്നിയൂര്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയക്കെതിരെ കൃത്യമായ നിയമനടപടികള്‍ എടുക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മൂന്നിയൂര്‍ പഞ്ചായത്തിന്റെ മികച്ച കുട്ടി കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട അര്‍ഷദ് പി പി യേയും എയ്‌റോനോട്ടിക്‌സിന്റെ സാധ്യതകളെ കുറിച്ച് പഠിച്ച് ചെറിയ വിമാനങ്ങള്‍ സ്വന്തമായുണ്ടാക്കി ജനശ്രദ്ധ നേടിയ ജുനൈദ്‌നേയും സമ്മേളനം അനുമോദിച്ചു.സമ്മേളനം സെക്രട്ടറിയായി സി.എം. ഹരി പ്രസാദിനെയും പ്രസിഡന്റായി പി.പി. നികേഷിനെയും ട്രഷററായി ടി. ഹിഷാമിനെയും തിരഞ്ഞെടുത്തു.ജോ.സെക്രര്‍ട്ടറിമാര്‍ : പി. യൂനുസ്, പി.വിന്‍സി. വൈ.പ്രസിഡന്റുമാര്‍ : ടി.പി. വിനീഷ്, സി.പി.തമീം എന്നിവരെയും തെരെഞ്ഞെടുത്തു

error: Content is protected !!