മഞ്ചേരി കേന്ദ്രീകരിച്ച് വില്പ്പനക്ക് എത്തിച്ച എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

മലപ്പുറം : മഞ്ചേരി കേന്ദ്രീകരിച്ച് വില്പ്പനക്ക് എത്തിച്ച എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയിലായി. മലപ്പുറം കോഡൂര്‍ സ്വദേശി പിച്ചന്‍ മടത്തില്‍ ഹാഷിം, കോട്ടക്കല്‍ പുത്തൂര്‍ അരിച്ചോള്‍ സ്വദേശി പതിയില്‍ മുഹമ്മദ് മുബഷീര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 30,000 രൂപയോളം വിലവരുന്ന 10.35 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബാംഗ്ലൂരില്‍ നിന്നും മലപ്പുറത്തേക്ക് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവര്‍.

കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരില്‍ നിന്നും എംഡിഎംഎ കടത്തുന്നതിനിടെ വയനാട് മുത്തങ്ങയില്‍വച്ച് ഹാഷിം ഉള്‍പ്പെട്ട സംഘത്തെ എക്‌സൈസ് പിടികൂടിയിരുന്നു. ഈ കേസില്‍ 10 ദിവസം മുന്‍പാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്. ഇയാളുടെ പേരില്‍ മലപ്പുറം സ്റ്റേഷനില്‍ കളവു കേസും നിലവില്‍ ഉണ്ട്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരന്‍ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി ഇന്‍സ്പക്ടര്‍ ബിനീഷ്, സബ്ബ് ഇന്‍സ്പെക്ടര്‍ ബസന്ത് എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി, മലപ്പുറം ഡാന്‍സാഫ് ടീമും മഞ്ചേരി പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

error: Content is protected !!