കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പ് ഫലം, വിദ്യാർത്ഥി വിരുദ്ധരായ എസ്.എഫ്.ഐക്ക് ലഭിച്ച തിരിച്ചടി; എം.എസ്.എഫ്.

കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലുള്ള കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയുടെ വിദ്യാര്‍ത്ഥി വിരുദ്ധതക്കെതിരെ വിദ്യാര്‍ത്ഥികള്‍ വിധി എഴുതിയെന്ന് എംഎസ്എഫ്. ഇടത് സിന്റിക്കേറ്റും എസ്.എഫ്.ഐ യൂണിയനും സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ മൗനം തുടര്‍ന്നപ്പോള്‍ എം.എസ്.എഫിന്റെ പോരാട്ട വീര്യത്തിന് ലഭിച്ച അംഗീകാരം കൂടിയാണ് ഈ ചരിത്ര മുന്നേറ്റമെന്നും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്ലാ കോളേജുകളിലും വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ എം.എസ്.എഫ് ചര്‍ച്ച ചെയ്തു. എസ്.എഫ്.ഐ യുടെ അക്രമ ഫാസിസത്തിനെതിരെയും വ്യാജ ‘വിദ്യ’കള്‍ക്ക് എതിരെയും എം.എസ്.എഫ് ക്യാമ്പസുകളില്‍ സംസാരിച്ചു. എസ്.എഫ്.ഐ എന്ന തട്ടിപ്പ് സംഘം വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ നശിപ്പിക്കുന്നു. ആ തട്ടിപ്പ് സംഘത്തിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ രോഷമാണ് വോട്ടിലൂടെ പ്രകടമാക്കിയത്. എം.എസ്.എഫിന്റെ വിദ്യാര്‍ത്ഥിപക്ഷ രാഷ്ട്രീയത്തിന്റെ അടയാളം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ് എന്നിവര്‍ പറഞ്ഞു.

error: Content is protected !!