Tuesday, August 19

ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തില്‍ ആനുശോചനം രേഖപ്പെടുത്തി സിഐടിയു

പരപ്പനങ്ങാടി : മുതിര്‍ന്ന് സിപിഎം നേതാവും സി.ഐ.ടി.യു.സംസ്ഥാന പ്രസിഡന്റും ആയിരുന്ന ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പരപ്പനങ്ങാടിയില്‍ ചേര്‍ന്ന യോഗം സി.ഐ.ടി.യു.സംസ്ഥാന കമ്മിറ്റി അംഗം വി.പി.സോമ സുന്ദരന്‍ ഉദ്ഘാടനം ചെയ്തു.

കെ.കെ.ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി.ഐ.ടി.യു. ജില്ല കൗണ്‍സില്‍ അംഗം കാഞ്ഞിരശ്ശേരി ധര്‍മരാജന്‍ എന്ന രാജുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.ഐ.എം. തിരൂരങ്ങാടി ഏരിയ കമ്മിറ്റി സെക്രട്ടറി തയ്യില്‍ അലവി, ചേക്കാലി റസാഖ് (എസ്.ടി.യു), സി.ബാലഗോപാലന്‍ (ഐ.എന്‍.ടി.യു.സി), എം.സിദ്ധാര്‍ത്ഥന്‍ (എല്‍.ജെ.ഡി), കെ.പി.പ്രകാശന്‍ ( ബി.എം.എസ്), ഗിരീഷ് തോട്ടത്തില്‍ (എ.ഐ.ടി.യു.സി), പാലക്കണ്ടി വേലായുധന്‍ (കെഎസ്‌കെടിയു), അഡ്വ.ഒ.കൃപാലിനി (മഹിള അസോസിയേഷന്‍), തുടിശ്ശേരി കാര്‍ത്തികേയന്‍ (കര്‍ഷക സംഘം), എന്നിവര്‍ സംസാരിച്ചു. കെ.ഉണ്ണികൃഷ്ണന്‍ സ്വാഗതവും എന്‍.എം.ഷമേജ് നന്ദിയും പറഞ്ഞു.

error: Content is protected !!