സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിന് ഐക്യ ദാര്‍ഡ്യം രേഖപ്പെടുത്തി വൈദ്യുതി ജീവനക്കാര്‍

തിരൂരങ്ങാടി സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഇന്ന് നടത്തിയ പണിമുടക്കിന് ഐക്യ ദാര്‍ഡ്യം രേഖപ്പെടുത്തി വൈദ്യുത ബോഡിലെ ഇലക്ട്രിസിറ്റി എംപ്‌ളോയിസ് കോണ്‍ഫെഡറേഷന്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ഡിവിഷന്‍ തലത്തില്‍ പ്രകടനവും വിശദീകരണ യോഗവും നടത്തി. തിരുരങ്ങാടി ഡിവിഷന്‍ ഓഫീസിന് മുമ്പില്‍ നടത്തിയ ഐക്യദാര്‍ഡ്യ സദസ് കേരള ഇലക്ട്രിസിറ്റി എംപ്‌ളോയിസ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.സുധീര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറ് ഗഡു ഡിഎ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാനുണ്ടങ്കില്‍ വൈദ്യുത ബോഡ് ജീവനക്കാര്‍ക്ക് 5 ഗഡു ക്ഷാമബത്ത കിട്ടാനുണ്ട്. അതുപോലെ ലീവ് സറണ്ടറില്ല . പ്രമോഷന്‍ ഇല്ല, നിയമനമമില്ല. സാമ്പത്തീകമായും തകര്‍ത്തിരിക്കുന്നു. പിടിപ്പ് കേടിനാല്‍ കൂടിയ വിലക്ക് കറന്റ് വാങ്ങേണ്ട ഗതികേടും ഇടത് ഭരണത്തില്‍ ഉണ്ടായിയെന്നും സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ന്യായമാണ്. ഇടത് ജീവനക്കാര്‍ സര്‍ക്കാര്‍ വിലാസം സംഘടനയായി അധ:പതിച്ച് ജീവനക്കാരന്റെ പോരാട്ട വീര്യം തകര്‍ത്ത കാലത്ത് അവകാശസമര പോരാട്ടത്തിന് ജനാതിപത്യ വിശ്വസികള്‍ മാത്രമെന്ന് പണിമുടക്ക് തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ഡിവിഷന്‍ സെക്രട്ടറി ഷാജി കുഴിക്കാട്ടില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രസിഡണ്ട് കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. മുരളീകൃഷ്ണന്‍ പി, അഷ്‌റഫ് പുളിക്കലകത്ത്, വി.സി ജിനേഷ്, അലി ആങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു

error: Content is protected !!