Saturday, July 5

കുണ്ടലങ്ങാട് മദ്രസ റോഡ് മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനു കേബിള്‍ ലൈന്‍ വലിച്ചു

തിരൂരങ്ങാടി : കുണ്ടലങ്ങാട് മദ്രസ റോഡ് മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനു കെ, എസ്, ഇ, ബി ത്രീ ഫെയ്‌സ് കേബിള്‍ ലൈന്‍ വലിച്ചു, ഇത് ആദ്യമായാണ് ഈ മേഖലയില്‍ കേബിള്‍ ത്രീഫെയ്സ് ലൈന്‍ വലിച്ചത്, നിലവിലെ കമ്പികള്‍ മാറ്റിയാണ് കേബിള്‍ ലൈന്‍ സ്ഥാപിച്ചത്, ലൈന്‍ പൊട്ടുന്നതും അപകടങ്ങള്‍ ഉണ്ടാകുന്നതും ഒഴിവാക്കാന്‍ കേബിള്‍ ലൈന്‍ സഹായകമാകും,

ത്രീ ഫെയ്‌സ് ലൈന്‍ വലിക്കണമെന്ന പ്രദേശ വാസികളുടെ ആവശ്യം കെ.എസ്.ഇ ബി അധികൃതര്‍ക്ക് വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് കെ, എസ്, ഇ, ബി അസി.എഞ്ചിനിയര്‍ ബിജുവിന്റെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നു. ഏറെ നാളെത്തെ ആവശ്യമാണ് ഇഖ്ബാല്‍ കല്ലുങ്ങലിന്റെ ഇടപെടലിലൂടെ പരിഹരിച്ചത്,

error: Content is protected !!