Wednesday, August 20

വീടുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്തുടനീളം വാഹനങ്ങളില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്ന അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ കോട്ടക്കല്‍ പോലീസിന്റെ പിടിയില്‍

കോട്ടക്കല്‍ : വീടുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്തുടനീളം വാഹനങ്ങളില്‍ കറങ്ങിനടന്ന് മോഷണം നടത്തുന്ന അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ കോട്ടക്കല്‍ പോലീസിന്റെ പിടിയില്‍. മലപ്പുറം മക്കരപ്പറമ്പ് വറ്റല്ലൂര്‍ സ്വദേശികളായ പുളിയമാട ത്തില്‍ വീട്ടില്‍ അബ്ദുള്‍ ലത്തീഫ് (31),കളത്തോടന്‍ വീട്ടില്‍ അബ്ദുള്‍ കരീം (40), എന്നിവരെയാണ് കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 16 ന് കോട്ടക്കല്‍ മൂലപ്പറമ്പ് വീട്ടുകാര്‍ പുറത്ത് പോയസമയത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് 11 പവനും 76000 രൂപയും സ്‌കൂട്ടറും മോഷ്ടിച്ച ചെയ്ത കേസിലാണ് പ്രതികള്‍ പിടിയിലായത്.

മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം ഡിവൈഎസ് പി അബ്ദുള്‍ ബഷീര്‍ കോട്ടക്കല്‍ സി.ഐ.. അശ്വത് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഈ മാസം 17 ന് പുലര്‍ച്ചെയാണ് കോട്ടക്കല്‍ മൂലപ്പറമ്പ് വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടന്നത്. തുടര്‍ന്ന് കോട്ടക്കല്‍ പോലീസ് കേസെടുത്തു അന്വഷണം ആരംഭിക്കുകയും കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ് പി അബ്ദുള്‍ ബഷീര്‍ കോട്ടക്കല്‍ സി.ഐ.. അശ്വത് ,മലപ്പുറം ഡാന്‍സാഫ് സ്‌ക്വാഡ് എന്നിവരെയുള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് സംഭവസ്ഥലത്തും പരിസരങ്ങളിലും അന്വേഷണം നടത്തിയതില്‍ ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചനടത്തുന്ന സംഘത്തെ കുറിച്ച് സുചന ലഭിക്കുന്നത്.

പൂജ അവധി ആയതിനാല്‍ ആളില്ലാത്ത വീടുകള്‍ നോക്കി പുതിയ കവര്‍ച്ച പ്ലാന്‍ ചെയ്യുന്ന സമയത്താണ് മഞ്ചേരി മാര്യാടുള്ള വാടക ക്വാര്‍ട്ടേസില്‍ നിന്ന് പ്രതികള്‍ കോട്ടക്കല്‍ പോലീസിന് പിടിയില്‍ ആയത്. കോട്ടക്കല്‍ ഇന്‍സ്പെക്ടര്‍ അശ്വത്. എസ്‌ഐ ശിവദാസന്‍. എഎസ്‌ഐ രാംദാസ് സിവില്‍ പോലീസ് ഓഫീസര്‍ മാരായ ബിജു. അലക്‌സ്. വിജേഷ്, ജിനേഷ് പ്രത്യേക അന്വഷണ സംഘങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടന്‍, സലീം പൂവത്തി. കെകെ ജസീര്‍, ആര്‍. ഷഹേഷ് എന്നിവരാണ് പ്രതികളെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.

error: Content is protected !!