Sunday, August 17

പരപ്പനങ്ങാടി ഉപജില്ലാ കലോത്സവം ; ലോഗോ പ്രകാശനം ചെയ്തു

തിരൂരങ്ങാടി : പരപ്പനങ്ങാടി ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ തിരൂരങ്ങാടി നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി പ്രകാശനം ചെയ്തു. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍വി.വി.അയിഷാബി ഏറ്റുവാങ്ങി. നവംബര്‍ 13 മുതല്‍ 16 വരെ തിരൂരങ്ങാടി ജി.എച്ച് എസ് എസില്‍ വച്ചാണ് കലോത്സവം നടക്കുക.

പി.ടി.എ.പ്രസിഡണ്ട് പി.എം.അബ്ദുല്‍ഹഖ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ സുലൈഖ കാലൊടി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.പി. ബാവ, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി. സുഹ്‌റാബി, സോന രതീഷ്, കൗണ്‍സിലര്‍മാരായ സമീന മൂഴിക്കല്‍, അരിമ്പ്ര മുഹമ്മദലി, സി.എച്ച്. അജാസ് ആശംസകള്‍ നേര്‍ന്നു. പി.ടി. ഹംസ, ഒ.ഷൗക്കത്തലി മാസ്റ്റര്‍, അബ്ദുല്‍ റഷീദ് ഓസ്‌ക്കാര്‍, വി.പി. അബ്ദുല്‍ ലത്തീഫ്, അരിമ്പ്ര ജഹ്ഫര്‍, എന്‍.എം.അലി, വി.ടി. ഔസാഫ് ബാബു, ഇര്‍ഷാദ് ഓടക്കല്‍, എന്‍. അബ്ദുന്നാസര്‍, ഹെഡ്മിസ്ട്രസ് കെ.കെ. മിനി, സ്റ്റാഫ് സെക്രട്ടറി കെ.ബിന്ദു, എം.പി ഫസല്‍ എന്നിവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പാള്‍ എന്‍. മുഹമ്മദലി സ്വാഗതവും അനീസുദ്ദീന്‍ അഹമ്മദ് നന്ദിയും പറഞ്ഞു.

error: Content is protected !!