കോഴിക്കോട്: ജാനകിക്കാട് 17 കാരിയെ ജ്യൂസില്‍ മയക്കു മരുന്ന് കലര്‍ത്തി കൂട്ട ബലാല്‍സംഗ ചെയ്ത കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ച് കോടതി. മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് 30 വര്‍ഷവുമാണ് നാദാപുരം പോക്‌സോ കോടതി വിധിച്ചത്. മരുതോങ്കര സ്വദേശികളായ ഷിബു, അക്ഷയ്, സായൂജ്, രാഹുല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സായൂജാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി ഷിബുവിനാണ് 30 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 1, 3, 4 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് നാദാപുരം പോക്‌സോ അതിവേഗ കോടതി ജഡ്ജി എം ശുഹൈബ് വിധിച്ചത്. ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് ഇന്ന് രാവിലെയാണ് നാദാപുരം പോക്‌സോ കോടതി വിധിച്ചത്. ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കുകയായിരുന്നു.
2021 ല്‍ 17 കാരിയെ പ്രതികള്‍ ജ്യൂസില്‍ മയക്കുമരുന്നകൊടുത്ത് മയക്കി പീഡിപ്പിച്ച കേസിലാണ് വിധി. 2021 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികള്‍ പെണ്‍കുട്ടിയെ കോഴിക്കേട് ജാനകികാടിലേക്ക് എത്തിച്ചശേഷം ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയും തുടര്‍ന്ന് കൂട്ട ബലാത്സംഗത്തിരയാക്കുകയുമായിരുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പീഡനശേഷം യുവതിയെ ബന്ധുവീടിന് സമീപം ഇറക്കിയശേഷം യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് നാലു പ്രതികളെയും പിടികൂടുകയായിരുന്നു.
ഒന്നാം പ്രതി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളാണ് പെണ്‍കുട്ടിയൈ ബൈക്കില്‍ ജാനകിക്കാടിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് ശീതളപാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്കിയ മയക്കിയശേഷം സായൂജും മറ്റും മൂന്നു പ്രതികളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. കൃത്യത്തിലെ പങ്കാളിത്തത്തെക്കുറിച്ച് പൊലീസ് സമര്‍പ്പിച്ച സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും അംഗീകരിച്ചാണ് കോടതിയുടെ വിധി.