എന്‍ എഫ് പി ആര്‍ ഇടപെടലില്‍ ഏകയായ പള്ളിമക്ക് വെള്ളമെത്തി

വേങ്ങര : വേങ്ങര പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ സ്ഥിരതാമസമായ ഏകയായ പള്ളീമയുടെ ദുരിതത്തിന് അറുതി വരുത്തി പഞ്ചായത്ത് അധികൃതര്‍ വെള്ളമെത്തിച്ചു. വിധവയും രോഗിയുമായ ആണ്‍മക്കള്‍ ഇല്ലാത്തതും യാതൊരു വരുമാനവും ഇല്ലാത്തതും പെയിന്‍ പാലിയേറ്റീവ് ചികിത്സയില്‍ കഴിയുന്നതും ആരാലും സഹായമില്ലാതെ വാര്‍ഡിലെ തന്നെ ഏറ്റവും ചെറിയ കൊച്ചുവീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന രോഗിയായി കിടപ്പിലായ പള്ളിമ എന്ന വൃദ്ധയായ സ്ത്രീക്ക് വെള്ളം എത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ എന്‍.എഫ്.പി.ആര്‍ ഭാരവാഹികളായ തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുല്‍ റഹീം പൂക്കത്ത് എക്‌സിക്യൂട്ടീവ് മെമ്പര്‍ എ പി അബൂബക്കര്‍ വേങ്ങര എന്നിവരുടെ നേതൃത്വത്തില്‍ ലോക വയോജന ദിനത്തില്‍ വീട് സന്ദര്‍ശിക്കുകയും പഞ്ചായത്ത് / ജലനിധി അധികൃതര്‍ക്ക് പരാതി നല്‍കുകയും നിരന്തരമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പള്ളിമയുടെ വീട്ടില്‍ പഞ്ചായത്ത് അധികൃതര്‍ വെള്ളം എത്തിച്ചത്. ള്ളിമയുടെ ദുരിതത്തിന് അറുതി വരുത്തി അടിയന്തര ഇടപെടല്‍ നടത്തിയ വേങ്ങര പഞ്ചായത്ത് അധികൃതര്‍ക്ക് എന്‍ എഫ് പി ആര്‍ ഭാരവാഹികള്‍ നന്ദി അറിയിക്കുകയും ചെയ്തു

error: Content is protected !!