കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പ്രഭാഷണം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് പഠനവിഭാഗവും മലപ്പുറം ഗവ. കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനയും ചേര്‍ന്ന് മുതിര്‍ന്ന പൗരന്‍മാരുടെ ക്രിയാത്മക ജീവിതത്തിനായി പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. സമ്മര്‍ദ്ദം കുറയ്ക്കുക, പുതിയ അറിവുകള്‍ നേടുക, ആനന്ദപ്രദമായി ജീവിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ഡോ. ഷെറിന്‍ വി. ജോര്‍ജ്ജാണ് മുഖ്യപ്രഭാഷണം നടത്തിയത്. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. അലൂമ്‌നി അസോസിയേഷന്‍ പ്രസിഡണ്ട് റിട്ടയേഡ് എസ്.പി. യു. അബ്ദുള്‍ കരീം അദ്ധ്യക്ഷനായി. ലൈഫ്‌ലോംഗ് ലേണിംഗ് പഠനവകുപ്പു മേധാവി ഡോ. ഇ. പുഷ്പലത, പ്രിന്‍സിപ്പാള്‍ ഡോ. ഖദീജ, കെ. മുഹമ്മദ് ബഷീര്‍, സുനില്‍കുമാര്‍, അഹമ്മദ് സിറാജുദ്ദീന്‍, ഡോ. പി.കെ. അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജൂനിയര്‍ റിസര്‍ച്ച് ഫെലോ
അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്‌സ് പഠനവിഭാഗം അസി. പ്രൊഫസര്‍ ഡോ. കെ. ദൃശ്യ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ ഡി.എസ്.ടി.-എസ്.ഇ.ആര്‍.ബി. പ്രൊജക്ടിനു കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 3 വര്‍ഷമാണ് കാലാവധി. താല്‍പര്യമുള്ളവര്‍ 13-നകം വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും drdrisyak@uoc.ac.in എന്ന ഇ-മെയിലില്‍ സമര്‍പ്പിക്കുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 9738013225.     പി.ആര്‍. 1445/2023

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2024 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 180 രൂപ പിഴയോടെ 22 വരെയും 6 മുതല്‍ അപേക്ഷിക്കാം.      പി.ആര്‍. 1445/2023

പരീക്ഷാ ഫലം

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2022, 2023, മെയ് 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി ജൂണ്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോബയോളജി ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ അപേക്ഷിക്കാം.     പി.ആര്‍. 1445/2023

error: Content is protected !!