എംഎൽഎ വിളിച്ച മേൽപ്പാല യോഗം പ്രഹസനം ; അം ആദ്മി

തിരൂരങ്ങാടി : തിരൂരങ്ങാടി എംഎൽഎയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകുന്നേരം 4:00 മണിക്ക് ചെമ്മാട് ബ്ലോക്ക് അങ്കണത്തിൽ വെച്ച് നടന്ന യോഗം പ്രഹസനം ആണെന്ന് തിരൂരങ്ങാടി മണ്ഡലം അം ആദ്മി ഭാരവാഹികൾ ആരോപിച്ചു

പാലം വേണമോ വേണ്ടയോ എന്ന വേട്ടെടുപ്പ് നടത്തുന്ന പോലെയുള്ള ഒരു പ്രഹസനയോഗം മാത്രമാണ് നടത്തിയത്. നിരവധി ആളുകൾ പല ഉപാധികൾ പറഞ്ഞെങ്കിലും അതൊന്നും മുഖവിലക്കെടുക്കാതെ പാലത്തിൻറെ കാര്യത്തിൽ ഇനി എംഎൽഎയെ ട്രോളരുതെന്ന് ലീഗണികളുടെ ഒച്ചപ്പാടിനെ തുടർന്ന് യോഗം നിർത്തിവെക്കേണ്ടതായിയും വന്നു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളായ സിപിഎം സിപിഐ എന്നിവരുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കാത്തതും ശ്രദ്ധേയമായി ചെമ്മാട്ടങ്ങാടിയിലെ ബ്ലോക്ക് ഒഴിവാക്കുകയാണ് മുഖ്യമായ ആവശ്യമെന്നും (റോഡ് വീതി കൂട്ടൽ ആയാലും , മേൽപ്പാലം ആയാലും, പാർക്കിംഗ് സൗകര്യം ഇല്ലാത്ത ബിൽഡിങ്ങുകൾ ഒഴിപ്പിക്കുന്നതു മുതലുള്ള എല്ലാ നടപടികൾ സ്വീകരിച്ചു ആയാലും) എംഎൽഎ നേതൃത്വം നൽകി വികസനം സാധ്യമാക്കുകയാണ് വേണ്ടത്. അല്ലാതെ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയല്ല ചെയ്യേണ്ടതെന്നും ചെമ്മാട് അങ്ങാടിയിലെ ഗതാഗതക്കുരുക്ക്തീർക്കാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പാർട്ടിക്ക് വേണ്ടി ഭാരവാഹികളായ തിരൂരങ്ങാടി താലൂക്ക് അം ആദ്മി ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് ഫൈസൽ ചെമ്മാട് എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു

error: Content is protected !!