വൈദ്യുതി നിരക്ക് വര്‍ദ്ധനവ് ; തിരൂരങ്ങാടി ,എടരിക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തി

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി: വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കുക സർക്കാർ കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരൂരങ്ങാടി ,എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി. കെപിസിസി സെക്രട്ടറി കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് മോഹനൻ വെന്നിയൂർ അധ്യക്ഷത വഹിച്ചു. എടരിക്കോട് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ഖാദർ പന്തക്കൻ സ്വാഗതവും കല്ലുപറമ്പൻ മജീദ് ഹാജി നന്ദി പറഞ്ഞു.

പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞുഹാജി, സുധീഷ് എടരിക്കോട്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരയ വി.പി ഖാദർ, വി.വി അബു, ഷംസു മച്ചിങ്ങൽ, ലത്തീഫ് കൊടിഞ്ഞി, സൈയ്താലി തെന്നല, ഉമ്മർ എടരിക്കോട് എന്നിവർ പ്രസംഗിച്ചു. മാർച്ചിന് നാസർ തെന്നല, എം.എൻ ഹുസൈൻ , പി.കെ എം ബാവ,യു.വി അബ്ദുൽ കരീം, ഭാസ്ക്കരൻ പുല്ലാണി , കരീം തെങ്ങിലകത്ത് , കെ പി സി രാജീവ് ബാബു, കെ.യു ഉണ്ണികൃഷ്ണൻ , ഹാരീസ് തടത്തിൽ, രവി പാറയേൽ, പി എ ലത്തീഫ് , യു വി സുരേന്ദ്രൻ ഭരതൻ പരപ്പനങ്ങാടി എന്നിവർ നേതൃത്വം നൽകി

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!