കമ്മ്യൂണികേഷന്‍ ഫാക്കല്‍റ്റി കോണ്‍ക്ലേവ്
കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിക്കേഷന്‍ ഫാക്കല്‍റ്റി കോണ്‍ക്ലേവ് 21 ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടക്കും. 20, 21 തിയതികളില്‍ ജേര്‍ണലിസം പഠന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗവേഷണ സമ്മേളനത്തിന്റെ ഭാഗമായാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാല, കോളജ്, ഹയര്‍ സെക്കന്ററി തലത്തിലെ ജേര്‍ണലിസം അധ്യാപകര്‍ പങ്കെടുക്കും. മാധ്യമ പഠന രംഗത്തെ നൂതന പ്രവണതകള്‍, മലയാള മാധ്യമ രംഗം കേന്ദ്രീകരിച്ചുള്ള ഗവേഷണത്തിന്റെ സാധ്യതകള്‍, കമ്മ്യൂണിക്കേഷന്‍ രംഗത്തെ തൊഴില്‍ നൈപുണി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്യും. രജിസ്ട്രഷനും കൂടുതല്‍ വിവരങ്ങള്‍ക്കും journalism.uoc.ac.in പി.ആര്‍. 1482/2023
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷ ഡിസംബര്‍ 11-ന് തുടങ്ങും.
സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും 2012, 2013, 2014 പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 15-ന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി ഏപ്രില്‍ 2022 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 പരീക്ഷയുടെയും പ്രാക്ടിക്കല്‍ 22-ന് തുടങ്ങും. പി.ആര്‍. 1483/2023
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ മൂന്ന്, നാല്, ഏഴ് സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2023 റുഗലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 27 വരെയും 180 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. പി.ആര്‍. 1484/2023
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എം. ഇംഗ്ലീഷ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 6 വരെ അപേക്ഷിക്കാം. പി.ആര്‍. 1485/2023
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ ബി.കോം. (പ്രൊഫഷണല്‍, ഓണേഴ്‌സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1486/2023