കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എസ്.ഡി.ഇ. – ഐ.ഡി. കാര്‍ഡ്

എസ്.ഡി.ഇ. 2023-24 അദ്ധ്യയന വര്‍ഷത്തില്‍ വിവിധ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികളുടെ ഐ.ഡി. കാര്‍ഡ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. യു.ജി.സി. നിര്‍ദ്ദേശിച്ച അക്കാദമിക് ക്രഡിറ്റ് ബാങ്ക് ഐ.ഡി. തയ്യാറാക്കാത്ത വിദ്യാര്‍ത്ഥികളുടെ ഐ.ഡി. കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. എസ്.ഡി.ഇ വെബ്‌സൈറ്റില്‍ സൂചിപ്പിച്ചിട്ടുള്ള നടപടിക്രമങ്ങളിലൂടെ എ.ബി.സി. ഐ.ഡി. നമ്പര്‍ സ്വയം തയ്യാറാക്കി പകര്‍പ്പ് എസ്.ഡി.ഇ. ഓഫീസില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ഡി. കാര്‍ഡ് ലഭ്യമാകുകയുള്ളൂ. ഫോണ്‍ 0494 2407356, 2400288.     പി.ആര്‍. 1500/2023

ഫിസിക്‌സ് അദ്ധ്യാപകര്‍ക്ക് പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗം കോഴിക്കോട് ഡയറ്റുമായി സഹകരിച്ചുകൊണ്ട് ഹൈസ്‌കൂള്‍ വിഭാഗം ഫിസിക്‌സ് അദ്ധ്യാപകര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. 27 മുതല്‍ 29 വരെ സര്‍വകലാശാലാ കാമ്പസിലാണ് പരിശീലനം. പ്രമുഖ ശാസ്ത്രജ്ഞരും അദ്ധ്യാപകരും ക്ലാസ്സുകള്‍ നയിക്കും. തെരഞ്ഞെടുക്കപ്പെട്ട 40 അദ്ധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.     പി.ആര്‍. 1501/2023

അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ അദ്ധ്യാപക തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ ഡിസംബര്‍ 26-ന് മുമ്പായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍     പി.ആര്‍. 1502/2023

ഫീല്‍ഡ് അസിസ്റ്റന്റ് അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ഡിസംബര്‍ 1-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായി കണ്ടെത്തിയവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.     പി.ആര്‍. 1503/2023

അക്കാഡമിക് കൗണ്‍സില്‍

കാലിക്കറ്റ് സര്‍വകലാശാലാ അക്കാഡമിക് കൗണ്‍സില്‍ മീറ്റിംഗ് ഡിസംബര്‍ 20-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ സെനറ്റ് ഹൗസില്‍ നടക്കും.     പി.ആര്‍. 1504/2023

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 7 വരെയും 180 രൂപ പിഴയോടെ 11 വരെയും നവംബര്‍ 24 മുതല്‍ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 11 വരെയും 180 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.     പി.ആര്‍. 1505/2023

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. (രണ്ട് വര്‍ഷം) നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 2024 ജനുവരി 4-ന് തുടങ്ങും.     പി.ആര്‍. 1506/2023

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.     പി.ആര്‍. 1507/2023

error: Content is protected !!