അംശാദായം സ്വീകരിക്കാൻ ക്യാമ്പ് നടത്തുന്നു
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡില്‍ അംഗത്വമുള്ള കർഷക തൊഴിലാളികളിൽനിന്ന് അംശാദായം സ്വീകരിക്കുന്നതിനും അംഗങ്ങളല്ലാത്ത കർഷക തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ അംഗത്വം നൽകുന്നതിനുമായി ക്യാമ്പ് നടത്തുന്നു. എടപ്പാൾ വില്ലേജിലുള്ളവർക്ക് ജനുവരി 16ന് എടപ്പാൾ പഞ്ചായത്ത് ഓഫീസിലും വട്ടംകുളം വില്ലേജിലുള്ളവർക്ക് ജനുവരി 20ന് വട്ടംകുളം പഞ്ചായത്ത് ഓഫീസിലും പൊന്നാനി, ഈഴവതിരുത്തി എന്നീ വില്ലേജുകളിലുള്ളവർക്ക് ജനുവരി 24ന് പൊന്നാനി മുനിസിപ്പൽ ഓഫീസിലും ക്യാമ്പ് നടക്കും.
————
ടെൻഡർ ക്ഷണിച്ചു
കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയിലെ കൂട്ടിയിട്ട 429.3M3 മണ്ണ് കൊണ്ടുപോകുന്നതിനായി മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ഡിസംബർ ആറിന് ഉച്ചക്ക് മൂന്നുമണി വരെ ടെൻഡർ ഫോം വിതരണം ചെയ്യും. ഡിസംബർ ഏഴിന് ഉച്ചക്ക് 12മണി വരെ ടെൻഡർ ഫോം സ്വീകരിക്കും. ഫോൺ: 9947512520, 9495306404, 8075025794
———
ഇൻസ്ട്രക്ടർ നിയമനം
സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന കാഴ്ചയില്ലാത്തവർക്ക് വേണ്ടിയുള്ള ‘ദീപ്തി ‘ ബ്രെയിൽ സാക്ഷരതാ പദ്ധതിക്ക് മലപ്പുറം ജില്ലയിലെ ബ്ലോക്ക് കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ബ്രെയിൽ സാക്ഷരതാ ക്ലാസുകളിലേക്ക് ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് വിജയവും ബ്രെയ്‌ലിയിൽ പ്രാവിണ്യമാണ് യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു മാസം 4000 രൂപ ഹോണററിയം നിരക്കിൽ നാല് മാസത്തേക്കായിരിക്കും നിയമനം. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത, മുൻപരിചയം, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളും, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ 25ന് രാവിലെ 11ന് മലപ്പുറം ജില്ലാ പഞ്ചായത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2734670.
——
അപേക്ഷ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ നടപ്പാക്കുന്ന ‘വയോസാന്ത്വനം’ പദ്ധതിയലേക്ക് മലപ്പുറം ജില്ലയിലെ അംഗീകൃത എൻ.ജി.ഒകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ https://swd.kerala.gov.in/…/Internal%20Orders/37780.pdf
എന്ന ലിങ്കിൽ ലഭ്യമാണ്. ഡിസംബർ എട്ടിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04832735324.
——
ഗതാഗതം തടസ്സപ്പെടും
നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ വണ്ടൂർ ബ്ലോക്കിലെ വള്ളുവാങ്ങാട് പാലം-തരിപാടി-കളംകാവ് റോഡിൽ ഇന്ന് (നവംബർ 23) മുതൽ ഭാഗികമായി ഗതാഗതം തടസ്സപ്പെടുമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
———-
ഗസ്റ്റ് ട്രേഡ്സ്മാൻ ഇൻ കമ്പ്യൂട്ടർ: അഭിമുഖം 28ന്
കോട്ടക്കൽ ഗവ. വനിതാ പോളിടെക്നിക്ക് കോളേജിൽ ഗസ്റ്റ് ട്രേഡ്സ്മാൻ ഇൻ കമ്പ്യൂട്ടർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്തിനുള്ള അഭിമുഖം നവംബർ 28ന് രാവിലെ 9.30ന് കോളേജ് ഓഫീസിൽ നടക്കും. ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എൽ.സി യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 0483 2750790.
——-
എൽ.പി.ജി വിതരണം: ഓപ്പൺ ഫോറം ഡിസംബർ ആറിന്
ജില്ലയിലെ എൽ.പി.ജി വിതരണം സംബന്ധിച്ച് ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ എൽ.പി.ജി ഓപ്പൺ ഫോറം ഡിസംബർ ആറിന് ഉച്ചക്ക് മൂന്നിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. എൽ.പി.ജി സംബന്ധിച്ചുള്ള പരാതികൾ ഉപഭോക്താക്കൾക്ക് യോഗത്തിൽ അവതരിപ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.