ജില്ലയിലെ ജോലി ഒഴിവുകളും പ്രധാന അറിയിപ്പുകളും

ടെൻഡർ ക്ഷണിച്ചു

പൊന്നാനി ഫിഷറീസ് സ്റ്റേഷൻ കടൽ പട്രോളിങ്, കടൽ രക്ഷാപ്രവർത്തനം എന്നിവക്കായി 32 അടി നീളമുള്ള ഫൈബർ വള്ളം നിർമിച്ചുനൽകുന്നതിന് ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്ത ബോട്ട് ബിൽഡിങ് യാർഡുകളിൽനിന്നും ടെൻഡറുകൾ ക്ഷണിച്ചു. നവംബർ 30ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് ടെൻഡറുകൾ ലഭിക്കണം. ഫോൺ: 049402667428.

————-

കർഷക പരിശീലനം

ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ 25ന് പോത്തുകുട്ടി പരിപാലനത്തിൽ പരിശീലനം നൽകുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ 0494 2962296 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.

—————

സംരംഭങ്ങൾ തുടങ്ങാൻ അവസരം

മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴിലുള്ള മലപ്പുറം ഡിസ്ട്രിക്ട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള പുലാമന്തോൾ പഞ്ചായത്തിലെ ചെമ്മലശ്ശേരി കാരക്കടയിലെ 900 സ്‌ക്വയർ ഫീറ്റർ സ്ഥലത്ത് സംരംഭങ്ങൾ തുടങ്ങാൻ അവസരം. മലീനീകരണ ബോർഡിന്റെ ഗ്രീൻ, വൈറ്റ് കാറ്റഗറിയിൽ ഉൾപ്പെടുന്ന സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 30ന് വൈകീട്ട് നാലിന് മുമ്പായി മാനേജിങ് ഡയറക്ടർ, മലപ്പുറം ഡിസ്ട്രിക്ട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി, ജില്ലാ വ്യവസായ കേന്ദ്രം,സിവിൽ സ്റ്റേഷൻ മലപ്പുറം -676505 എന്ന വിലാസത്തിലോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറത്തിനും മറ്റ് വിശദവിവരങ്ങൾക്കും ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 9747399591.

——————-

ലേലം ചെയ്യുന്നു

തിരൂരങ്ങാടി മിനി സിവിൽസ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് സപ്ലൈ ഓഫീസിലെ ഉപയോഗശൂന്യമായ യു.പി.എസ്, പത്ത് ബാറ്ററികൾ എന്നിവ ഡിസംബർ ഏഴിന് രാവിലെ 11ന് തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസിൽ വെച്ച് പൊതു ലേലം ചെയ്യും. താത്പര്യമുള്ള വ്യക്തികൾക്ക് ക്വട്ടേഷനുകൾ സമർപ്പിക്കാം. പ്രവൃത്തി സമയങ്ങളിൽ (രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ) താലൂക്ക് സപ്ലൈ ഓഫീസറുടെ മുൻകൂർ അനുമതിയോടെ ലേല വസ്തുക്കൾ പരിശോധിക്കാം. ഫോൺ: 0494 2462917.

————-

പ്രവേശനം ആരംഭിച്ചു

സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ പ്ലസ്ടു യോഗ്യതയുള്ളവർക്കായി നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈനിങ് ആൻഡ് ഫിലിം മേക്കിങ് ടെക്‌നിക്‌സ് (ഒരു വർഷം), ഡിപ്ലോമ ഇൻ സൈബർ സൈക്യൂർഡ് വെബ് ഡവലപ്പ്‌മെന്റ് (ആറ് മാസം) എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് റെയിൽവെ ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ ബന്ധപ്പെടുക. ഫോൺ: 0495 2301772, 7356111124.

———————

കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം

മലപ്പുറം ഗവ. വനിതാ കോളേജിൽ പഠനം പൂർത്തിയാക്കിയ നാളിതുവരെ കോഷൻ ഡെപ്പോസിറ്റ് കൈപറ്റാത്ത വിദ്യാർഥിനികൾ ഡിസംബർ 15നകം കോളേജിൽ നേരിട്ട് വന്ന് തുക കൈപ്പറ്റേണ്ടതാണ്. അല്ലാത്ത പക്ഷം തുക സർക്കാരിലേക്ക് തിരിച്ചടയ്ക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

———————

സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം

മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. സ്പീച്ച് തെറാപ്പിയിൽ ഡിഗ്രി/ഡിപ്ലോമ, പി.ജി, അംഗീകൃത സ്ഥാപനത്തിൽ (ആശുപത്രികളിൽ) കുറഞ്ഞത് മൂന്നു വർഷം പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ നവംബർ 30ന് ഉച്ചയ്ക്ക് രണ്ടിന് മുണ്ടുപറമ്പിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയിൽ അസ്സൽ രേഖകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 9446 614577.

———————

അംഗത്വം പുതുക്കാം

2023 സെപ്റ്റംബർ 30 മുതൽ 2024 ജനുവരി 31 വരെയുള്ള നാല് മാസ കാലയളവിൽ കേരള തയ്യൽതൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികൾക്ക് രണ്ട് വർഷം കൂടുമ്പോൾ പത്ത് രൂപ ഫീസ് അടച്ച് നിലവിലെ നിബന്ധനകൾക്ക് വിധേയമായി അംഗത്വം പുതുക്കാമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

———

ഫുട്‌ബോൾ ടീം സെലക്ഷൻ

2023-24 വർഷത്തെ ദേശീയ സിവിൽ സർവീസ് മത്സരങ്ങളിൽ പങ്കെടുക്കേണ്ട ഫുട്‌ബോൾ ടീം സെലക്ഷൻ ട്രയൽസ് ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ള കായിക താരങ്ങൾ തങ്ങളുടെ മേലധികാരി സാക്ഷ്യപ്പെടുത്തിയ അസ്സൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റുമായി ഹാജരാകേണ്ടതാണ്.

error: Content is protected !!