തിരൂരങ്ങാടി : ചെമ്മാട് ടൗണിലെ കച്ചവടക്കാരുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രരണം നടത്തുന്നതിനെതിരെ ചെമ്മാട് വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി. ചെമ്മാടിന്റെ ചില ഭാഗത്ത് മഞ്ഞപിത്തം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ചെമ്മാട്ടെ കച്ചവടസ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നത് മലിനജലമാണന്നും ചെമ്മാട് നിന്ന് ഭക്ഷണ പാനീയങ്ങള്‍ കഴിക്കരുത് എന്നും തുടങ്ങി കച്ചവടക്കാര്‍ക്കെതിരെ വാട്‌സ് ആപ്പിലൂടെ വ്യാജ പ്രചരണം നടത്തിയ വ്യക്തിയുടെ പേരില്‍ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് തീരൂരങ്ങാടി സിഐ കെടി ശ്രീനിവാസന് ഭാരവാഹികള്‍ പരാതി നല്‍കിയത്.
ചെമ്മാട്ടങ്ങാടിയില്‍ ഭക്ഷണപാനീയങ്ങളും മറ്റും കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ ചെമ്മാട്ടെ സ്വകാര്യ വ്യക്തിയുടെ ഏറ്റവും ശുദ്ധമായ ജലമാണ് ഉപയോഗിക്കുന്നത് എന്നും മറിച്ചുള്ള ആരോപണങ്ങള്‍ തീര്‍ത്തും തെറ്റാണെന്നും ചെമ്മാട് വ്യാപാരിവ്യവസായി ഏകോപനസമിതി നേതാക്കളായ നൗഷാദ് സിറ്റി പാര്‍ക്ക്, സൈനു ഉള്ളാട്ട്, അമര്‍ മനരിക്കല്‍ സീനത്ത്, സിദ്ധീഖ്, പനക്കല്‍ ആധാര്‍, നൗഷാദ് കുഞ്ഞുട്ടി ഖദീജ ഫാബ്രിക്‌സ്, ബഷീര്‍ വിന്നേഴ്‌സ്, ഇസ്സുഇസ്മായില്‍ ഉള്ളാട്ട് എന്നിവര്‍ അറിയിച്ചു