മഞ്ഞപ്പിത്തം ; നഗരസഭ അധികൃതരുടെ പ്രസ്താവന വാസ്തവ വിരുദ്ധം, ജനങ്ങളെ വിഡ്ഢികളാക്കുന്നു ; എന്‍.എഫ്.പി.ആര്‍

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ പരിധിയില്‍ മഞ്ഞപ്പിത്തം പടരുന്നതിനെതിരെ അടിയന്തിര നടപടിയെടുക്കാത്ത നഗരസഭ വാര്‍ത്താ മാധ്യമങ്ങളിലൂടെ ഒളിച്ചോട്ടം നടത്തുകയാണെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എന്‍.എഫ്.പി.ആര്‍. ഭാരവാഹികള്‍ ആരോപിച്ചു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം അടിയന്തര നടപടിയെടുക്കേണ്ട നഗരസഭ പത്രമാധ്യമങ്ങളിലൂടെ ഫോട്ടോക്ക് പോസ് ചെയ്തു വാര്‍ത്താമാധ്യമങ്ങളിലൂടെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് എന്‍.എഫ്.പി.ആര്‍. ഭാരവാഹികള്‍ ആരോപിച്ചു.

പുതിയ ബസ്റ്റാന്റ് ഭാഗത്തുള്ള (കമ്പത്ത് റോഡ്) പരിസരത്തുള്ള അമ്പതോളം വീടുകളില്‍ ഉള്ളവര്‍ സ്വന്തം കിണറിലെ വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുമ്പോഴാണ് അടിയന്തരമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട നഗരസഭ പത്രമാധ്യമങ്ങളിലൂടെ ജനങ്ങളെ വിഡ്ഢികളാക്കുന്നത്. തിങ്കളാഴ്ച നടത്താന്‍ ഉദ്ദേശിക്കുന്ന ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ നടക്കുന്ന നഗരസഭ മാര്‍ച്ച് പൊതുജന പങ്കാളിത്തത്തോടെ വമ്പിച്ച വിജയമാക്കുമെന്നും, ചില സ്വകാര്യവ്യക്തി താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന നഗരസഭ തീരുമാനങ്ങളെ ജനമധ്യത്തില്‍ തുറന്നുകാണിക്കുമെന്നും ഭാരവാഹികള്‍. അറിയിച്ചു.എന്‍. എഫ് .പി. ആര്‍. സംസ്ഥാന പ്രസിഡണ്ട് ബി.കൃഷ്ണകുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

പടം : കിണറിലെ മാലിന്യം കാരണം പരിസരവാസികൾ ശ്രദ്ധജലം ബോട്ടിലിൽ ശേഖരിച്ചു വെച്ച നിലയിൽ
error: Content is protected !!