വഴിയെന്ന സ്വപ്നം പൂർത്തീകരിക്കാൻ നവകേരള സദസ്സിൽ പ്രതീക്ഷയോടെ ഷൈലജയെത്തി

വേങ്ങര : വാഹനങ്ങൾ വീട്ടിലേക്ക് എത്താൻ പാകത്തിലുള്ള വഴി എന്ന സ്വപ്നവുമായാണ് കണ്ണമംഗലം മേമ്മാട്ടുപാറ സ്വദേശി ഷൈലജ വേങ്ങര മണ്ഡലം നവ കേരള സദസ്സിലെത്തിയത്. ജന്മനാ ഭിന്നശേഷികാരിയായ ഷൈലജ വർഷങ്ങളായി വീൽചെയറിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. പരസഹായമില്ലാതെ സഞ്ചരിക്കാൻ ഒരു ഇലക്ട്രിക്ക് വീൽചെയറും ഇവർക്കാവശ്യമുണ്ട്. തന്റെ ആവശ്യങ്ങൾ നവകേരള സദസ്സിൽ പരിഗണിക്കുമെന്ന ഉറച്ച പ്രതീക്ഷയോടെയാണ് പരിപാടിയിലെത്തിയത്. പരാതി കൊടുത്ത ശേഷം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും നേരിട്ട് കണ്ടാണ് ശൈലജ വീട്ടിലേക്ക് മടങ്ങിയത്. ഷൈലജയുമായി സംസാരിച്ച ആരോഗ്യമന്ത്രി വീണ ജോർജ് ഇവരുടെ പ്രയാസങ്ങൾ ഉടനടി പരിഹരിക്കാമെന്ന ഉറപ്പും നൽകി.

error: Content is protected !!