
പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പത്താം നമ്പര്‍ അങ്കണവാടിക്ക് വേണ്ടി താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം താനൂര്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ. സല്‍മത്ത് നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. പി.സി.അഷ്‌റഫ്, ജസ്‌ന ടീച്ചര്‍, പൊതുവത്ത് ഫാത്തിമ, ആബിദ ഫൈസല്‍, സാജിദനാസര്‍, ശംസു പുതുമ, ജുബൈരിയ അക്ബര്‍, കളത്തിങ്ങല്‍ മുസ്ഥഫ, കുഞ്ഞിമൊയ്തീന്‍, ചോലയില്‍ ഇസ്മായില്‍, ഷാജു കാട്ടകത്ത്, സഫുവാന്‍ പാപ്പാലി പ്രസംഗിച്ചു.