Monday, December 1

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു, 24 മണിക്കൂറിനിടെ 265 പേര്‍ക്ക് രോഗബാധ, ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 265 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 2606 ആണ് ആക്ടീവ് കേസുകള്‍. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ആക്ടീവ് കേസുകള്‍ 2997 ആയി.

കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൂടുതല്‍ സംസ്ഥാനങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ഇന്ന് മുതല്‍ ശക്തമാക്കും. കൂടുതല്‍ പരിശോധന നടത്താന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്രമന്ത്രി നിര്‍ദേശിച്ചിരുന്നു. വരും ദിവസങ്ങളിലെ രോഗവ്യാപനം കൂടി പരിഗണിച്ചാകും കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ ഉണ്ടാവുക. ഇതുവരെ 21 പേരില്‍ ജെഎന്‍ 1 കൊവിഡ് ഉപ വകഭേദം രാജ്യത്ത് കണ്ടെത്തിയിട്ടുണ്ട്.

error: Content is protected !!