പെരിന്തല്‍മണ്ണ : 5 ദിവസമായിട്ടും ആരും തിരിഞ്ഞു നോക്കാതിരുന്ന അനാഥ മൃതദേഹത്തിന്റെ സംസ്കാര ചടങ്ങുകള്‍ ഏറ്റെടുത്ത് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ മാതൃകയായി. അഞ്ചു ദിവസം മുന്‍പ് അങ്ങാടിപ്പുറം ടൗണില്‍ റോഡ് സൈഡില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ അയ്യപ്പന് എന്നയാളുടെ മൃതദേഹമാണ് യൂത്ത് ലീഗ് മങ്കട മണ്ഡലം വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ ഏറ്റെടുത്തത്.
അങ്ങാടിപ്പുറം ടൗണില്‍ റോഡ് സൈഡില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ അയ്യപ്പന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് നിന്നും പോസ്റ്റ്മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം ബന്ധുക്കളെയും കാത്തു സൂക്ഷിച്ചിരിക്കുകയായിരുന്നു.
അഞ്ചു ദിവസങ്ങള്‍ക്ക് ശേഷവും ബന്ധുക്കള്‍ എത്താത്തതിനാല്‍ മുസ്ലിം യൂത്ത് ലീഗ് മങ്കട മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ഷെബീര്‍ മാഞ്ഞാമ്പ്ര യുടെ നേതൃത്വത്തില്‍ മൃതദേഹം അങ്ങാടിപ്പുറം പഞ്ചായത്ത് പൊതു ശ്മശാനത്തില്‍ അടക്കം ചെയ്തത്. വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ നാസര്‍ കോട്ടോല, അലാവുദ്ധീന്‍, ഉമ്മര്‍ മുത്തു, ആഷിക്, മാജിദ് തോടേങ്ങല്‍, ജംഷീര്‍, പോലീസ് ഓഫീസര്‍ കൃഷ്ണ പ്രസാദ്, ആംബുലന്‍സ് ഡ്രൈവര്‍ കുട്ടന് കാരുണ്യ എന്നിവരും അന്ത്യ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി.