കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനം 15-ന്

കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ജനുവരി എട്ടിനും തിരഞ്ഞെടുപ്പ് വിജ്ഞാപനം ജനുവരി 15-നും പ്രസിദ്ധീകരിക്കും. അതത് തീയതികളില്‍ ഇവ സര്‍വകലാശാലാ നോട്ടീസ് ബോര്‍ഡിലും ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാകുമെന്ന് വരണാധികാരി അറിയിച്ചു.

സര്‍വകലാശാലാ പെന്‍ഷന്‍കാര്‍
സ്റ്റേറ്റ്‌മെന്റ് നല്‍കണം


കാലിക്കറ്റ് സര്‍വകലാശാലാ പെന്‍ഷന്‍കാര്‍ക്ക് 2023-24 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി സ്റ്റേറ്റ്‌മെന്റ് സമര്‍പ്പണത്തിലേക്കായി വാര്‍ഷിക വരുമാന വിശദാംശങ്ങളും സ്റ്റേറ്റ്‌മെന്റ് ഫോമും സര്‍വകലാശാലാ വെബ്‌സൈറ്റിലെ പെന്‍ഷനേഴ്‌സ് സ്‌പോട്ടില്‍ ലഭ്യമാണ്. പെന്‍ഷന്‍ ഐഡി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാനാകും. പൂരിപ്പിച്ച സ്റ്റേറ്റ്‌മെന്റ് രേഖകളുടെ പകര്‍പ്പ് സഹിതം 20-നകം ഫിനാന്‍സ് ബ്രാഞ്ചില്‍ നല്‍കണം. ആദായനികുതി പരിധിയില്‍ വരുന്നതും ഇതുവരെ പാന്‍കാര്‍ഡ് എടുക്കാത്തതുമായ പെന്‍ഷന്‍കാര്‍ ഉയര്‍ന്ന നിരക്കിലുള്ള നികുതി നല്‍കാന്‍ ബാധ്യസ്ഥരായിരിക്കുമെന്ന് ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.  

പരീക്ഷാ രജിസ്‌ട്രേഷന്‍

മൂന്നാം സെമസ്റ്റര്‍ എം.വോക്. ഇന്‍ മള്‍ട്ടിമീഡിയ, അപ്ലൈഡ് ബയോടെക്‌നോളജി നവംബര്‍ 2022, നവംബര്‍ 2023, സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് നവംബര്‍ 2023, സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലറ്റിക്‌സ് നവംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴയില്ലാതെ 22 വരെയും 180 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.

എല്‍.എല്‍.ബി. ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ്

ബി.ബി.എ. എല്‍.എല്‍.ബി. (2017 പ്രവേശനം മാത്രം), എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (2019 പ്രവേശനം മാത്രം) വിദ്യാര്‍ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുള്ള (പ്രൊജക്ട്, വൈവ, പ്രാക്ടിക്കല്‍ എന്നിവ ഒഴികെ) പരീക്ഷക്ക് എട്ട് മുതല്‍ 16 വരെ പിഴയില്ലാതെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പകര്‍പ്പ് പരീക്ഷാഭവനില്‍ ലഭിക്കേണ്ട അവസാന തീയതി 24. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്ക്

അഫിലിയേറ്റഡ് കോളേജുകളിലെ എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്ക് അര്‍ഹതയുള്ള വിദ്യാര്‍ഥികളുടെ (സി.ബി.സി.എസ്.എസ്. യു.ജി. 2021 പ്രവേശനം മാത്രം) വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സെന്‍ട്രലൈസ്ഡ് കോളേജ് പോര്‍ട്ടലില്‍ 18 വരെ ലിങ്ക് ലഭ്യമാകും. യഥാസമയം വിവരങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് അയ്യായിരം രൂപ പിഴയൊടുക്കേണ്ടി വരും.

പരീക്ഷാഫലം

സംയോജിത ബി.ടെക്. ഒന്നും രണ്ടും സെമസ്റ്റര്‍ ഒറ്റത്തവണ സ്‌പെഷ്യല്‍ സപ്ലിമെന്ററി (2004 മുതല്‍ 2008 വരെ പ്രവേശനം) ഏപ്രില്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ് പുനഃപരിശോധന, സൂക്ഷ്മ പരിശോധന, പകര്‍പ്പ് എന്നിവക്ക് 20 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷാ പകര്‍പ്പ് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല. പരീക്ഷാഫല വിവരങ്ങള്‍ 0494 2407481, btechee2@uoc.ac.in എന്നിവയില്‍ ലഭിക്കും.

പുനര്‍മൂല്യനിര്‍ണയഫലം

മൂന്നാം സെമസ്റ്റര്‍ ബി.എ.എം.സി. നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

error: Content is protected !!