Wednesday, August 20

തീപിടിച്ച കാറിനുള്ളില്‍ പൂര്‍ണ്ണമായും കത്തി കരിഞ്ഞ നിലയില്‍ മൃതദേഹം ; ആളെ തിരിച്ചറിഞ്ഞു

കോഴിക്കോട് : തീപിടിച്ച കാറിനുള്ളില്‍ പൂര്‍ണ്ണമായും കത്തി കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പുന്നക്കല്‍ സ്വദേശി അഗസ്ത്യന്‍ ജോസഫ് (57)ആണ് മരിച്ചത്. കൂടരഞ്ഞി പുന്നക്കല്‍ ചപ്പാത്ത് കടവില്‍ രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് മാരുതി ആള്‍ട്ടോ കാര്‍ കത്തുന്നത് കണ്ടത്. തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഡ്രൈവിംഗ് സീറ്റിലിരുന്ന ആള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

error: Content is protected !!