കൈവെട്ട് പരാമർശം: ലീഗ് പ്രവർത്തകന്റെ പരാതിയിൽ എസ്കെ എസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസെടുത്തു

മലപ്പുറം : പ്രസംഗത്തിലെ വിവാദ പരാമർശത്തിന്റെ പേരിൽ സമസ്ത വിദ്യാർത്ഥി വിഭാഗം നേതാവിനെതിരെ ലീഗ് പ്രവർത്തകന്റെ പരാതിയിൽ പോലീസ് കേസെടുത്തു. തിരൂരങ്ങാടി മുന്നിയൂർ കളത്തിങ്ങൾപാറ സ്വദേശിയും പൊതു പ്രവർത്തകനുമായ അഷ്റഫ് കളത്തിങ്ങൾപാറ എന്ന കൊളത്തിങ്ങൾ അശ്രഫിന്റെ പരാതിയിലാണ് കേസെടുത്തത്. ഈ മാസം 11 ന് രാത്രി മലപ്പുറത്ത് നടന്ന പരിപാടിയിലാണ് വിവാദ പ്രസംഗം നടത്തിയത്. Skssf മുപ്പത്തഞ്ചാം

വാർഷിക ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖദ്ദസ് സന്ദേശ സമാപന സമ്മേളനത്തിലാണ് പ്രമേയ പ്രഭാഷകനായ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റായ സത്താർ പന്തല്ലൂർ വിവാദ പരാമർശം നടത്തിയത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാക്കളെയും പണ്ഡിതന്മാരെയും ഉസ്താദുമാരെയും സാധാത്തീങ്ങളെയും പ്രയാസപ്പെടുത്താനും വെറുപ്പിക്കാനും പ്രഹരമേൽപ്പിക്കാനും ആര് വന്നാലും ആ കൈകൾ വെട്ടാൻ എസ് കെ എസ് എസ് എഫ് പ്രവർത്തകന്മാർ ഉണ്ടാകുമെന്നായിരുന്നു പ്രസംഗം. ഇത് ഇതര വിഭാഗങ്ങളെ പ്രകോപ്പിക്കുന്ന തരത്തിലും ക്രമസമാധാനത്തിന് ഭംഗം വരുത്തുന്ന തരത്തിലും ഉള്ളതാണെന്ന് പറഞ്ഞാണ് അഷ്റഫ് കളത്തിങ്ങൾ പാറ ജില്ലാ പോലീസ് മേധാവിക്ക് ഇ മെയിലിൽ പരാതി നൽകിയത്. ജില്ല പോലീസ് മേധാവി മലപ്പുറം പൊലീസിന് കൈമാറിയ പരാതിയിൽ ഐ പി സി 153 വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. പരാതി നൽകിയ അഷ്റഫ് മുൻ പ്രവാസിയും ലീഗ് പ്രവർത്തകനുമാണ്. സാമൂഹ്യ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയാണ്.

അതേ സമയം, ഇദ്ദേഹം ലീഗ് പ്രവർത്തകൻ അല്ലെന്ന് മുന്നിയൂർ പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികൾ അറിയിച്ചു. ഇദ്ദേഹത്തിന് ഈ തവണ മെമ്പർഷിപ്പ് നൽകിയി ട്ടില്ലെന്നും ഇവർ പറഞ്ഞു.

error: Content is protected !!