
കോട്ടക്കലില്‍ അര്‍ദ്ധരാത്രി വീട് കുത്തിതുറന്നു സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്നു കളഞ്ഞ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍. കോട്ടക്കല്‍ അമ്പലവട്ടത്തുള്ള വീടിന്റെ പൂട്ടും ഡോറും തകര്‍ത്ത് വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 36 പവന്‍ മോഷ്ടിച്ച കേസില്‍ മലപ്പുറം വാഴക്കാട് ആനന്ദയൂര്‍ സ്വദേശി പിലാത്തോട്ടത്തില്‍ മലയില്‍ വീട്ടില്‍ മുഹമ്മദ് റിഷാദ് (35) മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഒലവറ്റൂര്‍ മാങ്ങാറ്റുമുറി സ്വദേശി മാങ്ങാട്ടുച്ചാലില്‍കൊ ളത്തോടു വീട്ടില്‍ ഹംസ, പാലക്കാട് പറളി സ്വദേശി രമേശ് എന്ന ഉടുമ്പ് രമേശ് (36) തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി വള്ളി(48) എന്നിവരാണ് അറസ്റ്റിലായത്. കോട്ടക്കല്‍ ഇന്‍സ്പെക്ടര്‍ അശ്വതിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്നും മോഷണം പോയ സ്വര്‍ണ്ണം കണ്ടെടുത്തു.
കഴിഞ്ഞ മാസം 25ന് കര്‍ണാടക ജയിലില്‍ നിന്ന് ഇറങ്ങിയ ഒന്നാം പ്രതി രമേശ്, അന്ന് തന്നെ കോഴിക്കോട് എത്തുകയും, അവിടെ നിന്ന് മലപ്പുറത്തുള്ള കൂട്ട് പ്രതിയായ റിഷാദിനെ വിളിച്ചുവരുത്തി അന്നു രാത്രി തന്നെ കോഴിക്കോട് മീഞ്ചന്തയില്‍ നിന്നും പള്‍സര്‍ ബൈക്ക് മോഷ്ടിച്ച് പ്രതികള്‍ കൃത്യത്തിനായി കോട്ടക്കലില്‍ എത്തുകയും. തുടര്‍ന്ന് ആളില്ലാത്ത വീടുകള്‍ തിരഞ്ഞ് നടക്കുമ്പോഴാണ് അമ്പലവട്ടത്ത് റോഡ് സൈഡിലുള്ള ഗേറ്റ് പൂട്ടിക്കിടക്കുന്ന വീട് കണ്ടെത്തുകയും വീട്ടില്‍ ആളുകളില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം ആദ്യം മുന്‍ഭാഗം ഡോര്‍ പൊളിക്കാന്‍ ശ്രമിക്കുകയും ആയത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് . വീടിന്റെ ഒന്നാം നിലയില്‍ലേക്ക് കയറിപ്പറ്റി, കൈക്കോട്ടും കത്തിയും ഉപയോഗിച്ച് വാതില്‍ പൊളിച്ച് അകത്തുകയറിയാണ് പ്രതികള്‍ മോഷണം നടത്തിയത്.
ജില്ലയില്‍ നിരവധി മോഷണ കേസുകള്‍ റിപ്പോര്‍ട്ട് ആയതിനെ തുടര്‍ന്ന് പ്രതികളെ അതിവേഗം കണ്ടെത്തുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം കോട്ടക്കല്‍ ഇന്‍സ്പെക്ടര്‍ അശ്വതിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വഷണ സംഘമാണ് 10 ദിവസത്തിനുള്ളില്‍ മുഴുവന്‍ പ്രതികളെയും പിടികൂടിയത്
മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരന്‍ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം കോട്ടക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ അശ്വത്, പോലീസ് ഉദ്യോഗസ്ഥരായ വിശ്വനാഥന്‍, ബിജു,ജിനേഷ്, അലക്‌സ്, പ്രത്യേക അന്വേഷണ ടീം ഐകെ ദിനേഷ്, പി സലീം,ആര്‍ ഷഹേഷ്, കെ ജസീര്‍ എന്നിവരടങ്ങിയ സംഘമാണ് മുഴുവന്‍ പ്രതികളെയും പിടികൂടി കേസന്വേഷണം നടത്തുന്നത്