കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സിണ്ടിക്കേറ്റ്  തിരഞ്ഞെടുപ്പ് 

കാലിക്കറ്റ് സർവകലാശാലാ സിണ്ടിക്കേറ്റ് തിരഞ്ഞെടുപ്പു വിജ്ഞാപനം പ്രസിദ്ധീകരിച്ചു നാമനിർദ്ദേശത്തിനുള്ള സമയം ജനുവരി 30-ന്  വൈകീട്ട് മൂന്നിന് അവസാനിക്കും. ഫെബ്രുവരി 17-നാണ് തിരഞ്ഞെടുപ്പ്. വിജ്ഞാപനം സർവകലാശാലാ നോട്ടീസ് ബോർഡിലും ഔദ്യോഗിക വെബ് സൈറ്റിലും ലഭ്യമാണെന്ന് വരണാധികാരി അറിയിച്ചു. 

പി.ആര്‍ 54/2024

മൂല്യനിര്‍ണയ ക്യാമ്പ് 

ബാർകോഡ് സമ്പ്രദായത്തിലുള്ള മൂന്നാം സെമസ്റ്റർ ഇൻഗ്രേറ്റഡ് പി.ജി. നവംബർ 2023 (2021 & 2022 പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ്, നവംബർ 2022 (2020 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ഫെബ്രുവരി 12 മുതൽ 16 വരെ നടത്തപ്പെടുന്നതിനാൽ സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് ആർട്സ് & സയൻസ് കോളേജുകളിലെയും റഗുലർ ക്ലാസുകൾ പ്രസ്തുത ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതല്ല. അദ്ധ്യാപകർ ക്യാമ്പിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് എന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ.

പി.ആര്‍ 55/2024

വാക് ഇൻ ഇന്റർവ്യൂ 

കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്കല്‍ എഡ്യുക്കേഷൻ വകുപ്പിൽ  എം.പി.എഡ്. പ്രോഗ്രാം  (മണിക്കൂർ അടിസ്ഥാനത്തില്‍) അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനായുള്ള വാക് ഇൻ ഇന്റർവ്യൂ 19-ന് നടക്കും. യു.ജി.സി. മാനദണ്ഡ പ്രകാരം യോഗ്യരായവർക്ക് രാവിലെ 11 മണിക്ക് രണ്ട് കോപ്പി റെസ്യുമ് സഹിതം സര്‍വകലാശാലാ ഫിസിക്കല്‍ എഡ്യുക്കേഷൻ വകുപ്പിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.

പി.ആര്‍ 56/2024

പരീക്ഷ

ഒൻപതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) (2011 സ്‌കീം 2018 പ്രവേശനം മാത്രം) ഡിസംബർ 2023 സേവ് എ ഇയർ പരീക്ഷ പുതുക്കിയ സമയക്രമം പ്രകാരം 22-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ വിവിധ പി.ജി. നവംബർ 2023 (PG-CBCSS – 2019 സ്‌കീം 2020 പ്രവേശനം മുതൽ) റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും നവംബർ 2022 (PG-CBCSS – 2019 സ്‌കീം 2020 പ്രവേശനം) സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ഫെബ്രുവരി 19-ന് തുടങ്ങും. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ വിവിധ പി.ജി. നവംബർ 2023 (PG-CBCSS-SDE – 2019 സ്‌കീം 2022 പ്രവേശനം മുതൽ) റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും  നവംബർ 2022 (PG-CBCSS-SDE – 2019 സ്‌കീം 2019 മുതൽ 2020 വരെ പ്രവേശനം) സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ഫെബ്രുവരി 19-ന് തുടങ്ങും. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ.

പി.ആര്‍ 57/2024

പരീക്ഷാ ഫലം

നാലാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ഏപ്രിൽ 2023 റഗുലര്‍ / സപ്ലിമെന്‍ററി, നവംബർ 2023 സപ്ലിമെന്‍ററി പരീക്ഷകളുടെ  ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍ 58/2024

പുനർമൂല്യനിർണയ ഫലം 

മൂന്നാം സെമസ്റ്റർ എം.എസ് സി. വിത് ഡാറ്റ സയൻസ് നവംബർ 2022 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍ 59/2024

error: Content is protected !!