Friday, August 22

അപ്പച്ചട്ടിക്കുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം ; യുവതി കസ്റ്റംസിന്റെ പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി അപ്പച്ചട്ടിക്കുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി കസ്റ്റംസിന്റെ പിടിയില്‍. ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് പെരുവയല്‍ സ്വദേശി ബീന മുഹമ്മദ് ആസാദ് (43) ആണ് 95 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പിടിയിലായത്. അപ്പച്ചട്ടിക്കുള്ളില്‍ ഡിസ്‌ക് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 1.5 കിലോഗ്രാം സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

നേരത്തേ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഐ., കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇവരുടെ ബാഗേജ് പരിശോധിച്ചപ്പോള്‍ ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിക്കുള്ളില്‍ സംശയകരമായ രീതിയില്‍ ഡിസ്‌ക് കണ്ടെത്തുകയായിരുന്നു.

error: Content is protected !!