കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പ്രൊഫ. എം.എം. ഗനി അവാർഡ്: മാർച്ച് 31 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ് / എയ്ഡഡ് / എയ്ഡഡ് ഓട്ടോണോമസ് കോളേജുകളിലെ മികച്ച അധ്യാപകർക്ക് സർവകലാശാല ഏർപ്പെടുത്തിയ പ്രൊഫസർ എം.എം. ഗനി അവാർഡിന്റെ 2022 – 23 അക്കാദമിക വർഷത്തേക്കുള്ള അപേക്ഷകൾ സമർപ്പിക്കുന്ന അവസാന തീയതി മാർച്ച് 31 വരെ നീട്ടി. 10 വർഷത്തിൽ കുറയാത്ത അധ്യാപന സേവനമുള്ളവർക്ക് നേരിട്ടോ പ്രിൻസിപ്പൽ / കോളേജ് അഡ്മിൻ മുഖേനയോ സെൻട്രലൈസ്ഡ് കോളേജ് പോർട്ടലിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സംശയങ്ങൾക്ക് ghaniaward@uoc.ac.in എന്ന ഇ-മെയിലിലോ 0494-2407154 / 2407138 എന്ന നമ്പറുകളിലോ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പി.ആര്‍ 395/2024

മൂല്യനിർണയ ക്യാമ്പ്

മൂന്നാം സെമസ്റ്റർ എം.ബി.എ. (ഫുൾടൈം & പാർട്ട്ടൈം – CUCSS – 2019 പ്രവേശനം മുതൽ) ജനുവരി 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ഏപ്രിൽ എട്ട് മുതൽ 16 വരെയുള്ള ദിവസങ്ങളിലും ഒന്ന് മൂന്ന് സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ് & എം.ബി.എ. ഹെൽത് കെയർ മാനേജ്‌മന്റ് (CUCSS – 2019 പ്രവേശനം മുതൽ) ജനുവരി 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ രണ്ട് മുതൽ അഞ്ച് വരെയുള്ള ദിവസങ്ങളിലും നടത്തും. യോഗ്യരായ / നിയോഗിക്കപ്പെട്ട മുഴുവൻ അധ്യാപകരും (ഗസ്റ്റ് അധ്യാപകർ ഉൾപ്പെടെ) ക്യാമ്പിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. ക്യാമ്പിന്റെ വിവരങ്ങൾ അറിയുന്നതിനായി അധ്യാപകർ അതത് ക്യാമ്പ് ചെയർമാന്മാരുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. 

പി.ആര്‍ 396/2024

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ വിവിധ ബി.വോക്. (CBCSS-V-UG 2023 പ്രവേശനം മാത്രം) ഏപ്രിൽ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ രണ്ട് വരെയും 180/- രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് 21 മുതൽ ലഭ്യമാകും.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS 2021 & 2022 പ്രവേശനം) എം.എ. പൊളിറ്റിക്സ് & ഇന്റർനാഷണൽ റിലേഷൻസ്, എം.എ. ഇംഗ്ലീഷ് & മീഡിയ സ്റ്റഡീസ്, എം.എ. മലയാളം, എം.എ. സോഷ്യോളജി, എം.എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷണൽ ബയോളജി, എം.എസ് സി. സൈക്കോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് നവംബർ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 23 വരെയും 180/- രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് 19 മുതൽ ലഭ്യമാകും.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS 2023 പ്രവേശനം മാത്രം) എം.എ. പൊളിറ്റിക്സ് & ഇന്റർനാഷണൽ റിലേഷൻസ്, എം.എ. ഇംഗ്ലീഷ് & മീഡിയ സ്റ്റഡീസ്, എം.എ. മലയാളം, എം.എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷണൽ ബയോളജി, എം.എസ് സി. സൈക്കോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് ഏപ്രിൽ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ അഞ്ച് വരെയും 180/- രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് 22 മുതൽ ലഭ്യമാകും.

സർവകലാശാലാ പഠന വകുപ്പുകളിലെ അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. (CCSS 2021 പ്രവേശനം) എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്സ്, എം.എസ് സി. കെമിസ്ട്രി, എം.എസ് സി. ബയോ-സയൻസ് നവംബർ 2023 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ അഞ്ച് വരെയും 180/- രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് 22 മുതൽ ലഭ്യമാകും.

അഫിലിയേറ്റഡ് കോളേജുകളിലെ എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS 2020 പ്രവേശനം മാത്രം) എം.എ. സോഷ്യോളജി, എം.എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷണൽ ബയോളജി, എം.എസ് സി. സൈക്കോളജി ഏപ്രിൽ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ അഞ്ച് വരെയും 180/- രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് 22 മുതൽ ലഭ്യമാകും.

പി.ആര്‍ 397/2024

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.വോക്. ഫുഡ് ടെക്നോളജി (ഫുഡ് പ്രോസസ്സിംഗ് ആൻ്റ് സേഫ്റ്റി മാനേജ്‌മന്റ്) (2022 പ്രവേശനം) ഏപ്രിൽ 2023 പ്രാക്ടിക്കൽ പരീക്ഷകൾ പുതുക്കിയ തീയതി പ്രകാരം 21-ന് തുടങ്ങും. കേന്ദ്രം:- എസ്.എൻ. കോളേജ്, നാട്ടിക.

ആറാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ 20-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആര്‍ 398/2024

പരീക്ഷ

എസ്.ഡി.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ ആറാം സെമസ്റ്റർ ബി.എ. / ബി.കോം. / ബി.ബി.എ. / ബി.എസ് സി. / ബി.എ. അഫ്സൽ-ഉൽ-ഉലമ (2018 മുതൽ 2021 വരെ പ്രവേശനം) / ബി.എ. മൾട്ടിമീഡിയ (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ഏപ്രിൽ ഒന്നിന് തുടങ്ങും. 

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ വിവിധ ബി.വോക്. (CBCSS-V-UG 2018 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ഏപ്രിൽ ഒന്നിന് തുടങ്ങും. 

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS 2021 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഏപ്രിൽ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആര്‍ 399/2024

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റർ ബി.എച്ച്.എം. ഏപ്രിൽ 2023 റഗുലർ (2020 പ്രവേശനം) / സപ്ലിമെന്ററി (2018 & 2019 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ രണ്ട് വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ഏപ്രിൽ 2023 (2019 മുതൽ 2022 വരെ പ്രവേശനം) റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും നവംബർ 2023 (2017 & 2018 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ നാല് വരെ അപേക്ഷിക്കാം.

പി.ആര്‍ 400/2024

പുനർമൂല്യനിർണയ ഫലം

ഒന്ന് രണ്ട് സെമസ്റ്റർ ബി.എഡ്. (വൺ ടൈം) ഏപ്രിൽ 2022 പരീക്ഷകളുടെയും ഒന്നാം സെമസ്റ്റർ ബി.എഡ്. (സ്പെഷ്യൽ എഡ്യൂക്കേഷൻ, ID), ഒന്ന് മൂന്ന് സെമസ്റ്റർ ബി.എഡ്. (സ്പെഷ്യൽ എഡ്യൂക്കേഷൻ, HI) നവംബർ 2022 പരീക്ഷകളുടെയും പുനർമൂല്യനിർണയ ഫലം  പ്രസിദ്ധീകരിച്ചു.

പി.ആര്‍ 401/2024

error: Content is protected !!