ഡോ. കെ. സി. വിജയകുമാർ എൻഡോവ്മെന്റ് ആദിത് ബി. നായർക്ക് 

കാലിക്കറ്റ് സർവകലാശാലാ കോമെഴ്‌സ് ആൻ്റ് മാനേജ്‌മന്റ് സ്റ്റഡീസ് വകുപ്പിൽ എം.കോം. 2023 ബാച്ചിൽ ഏറ്റവും ഉയർന്ന മാർക്കോടെ വിജയിച്ച ആദിത് ബി. നായർക്ക് ‘ഡോ. കെ. സി. വിജയകുമാർ എൻഡോവ്മെന്റ്’ സമ്മാനിച്ചു. ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് എൻഡോവ്മെന്റ്. വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് എന്നിവർ ചേർന്നാണ് വിദ്യാർഥിയെ അനുമോദിച്ചത്. കോമേഴ്‌സ് ആൻ്റ് മാനേജ്‌മന്റ് സ്റ്റഡീസ് പഠന വകുപ്പിൽ 32 വർഷത്തോളം സേവനം അനുഷ്ഠിക്കുകയും ഏഴ് വർഷം വകുപ്പ് മേധാവിയായി തുടരുകയും ചെയ്ത ഡോ. കെ. സി. വിജയകുമാറിന്റെ അക്കാദമിക രംഗത്തെ സമഗ്ര സംഭാവനയെ ആദരിക്കുന്നതിനായാണ് ഈ എൻഡോവ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ളത്. ചടങ്ങിൽ വകുപ്പ് മേധാവി ഡോ. സി.എച്ച്. ശ്രീഷ, ഡോ. പി. നടാഷ, ഡോ. അപർണ സജീവ്, ഹരികുമാർ എന്നിവർ സംസാരിച്ചു.

error: Content is protected !!