Saturday, December 6

താലൂക്ക് ആശുപത്രിയില്‍ പറവകള്‍ക്ക് ദാഹ ജല പാത്രങ്ങള്‍ സ്ഥാപിച്ച് സിപിടി

തിരൂരങ്ങാടി ; തിരൂരങ്ങാടി താലൂക്ക് ആശുപത്രി പരിസരത്തെ വൃക്ഷങ്ങളില്‍ പറവകള്‍ക്ക് ദാഹ ജല പാത്രങ്ങള്‍ സ്ഥാപിച്ച് സിപിടി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി. ലോക ജലദിനത്തിന്റെ ഭാഗമായി സഹ ജീവികളോട് കരുണ കാണിക്കുക എന്ന ചൈല്‍ഡ് പ്രൊട്ടക്ട് ടീം മലപ്പുറം ജില്ല കമ്മിറ്റിയുടെ അഹ്വാനം അനുസരിച്ചാണ് സിപിടി പറവകള്‍ക്ക് ദാഹജല പാത്രങ്ങള്‍ സ്ഥാപിച്ചത്.

മണ്ഡലം പ്രസിഡന്റ് ഫൈസല്‍. കെ പി, ചെമ്മാട് മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം ബാബു. (സദക്കത്തുള്ള), തിരുരങ്ങാടി ജില്ലാ ട്രഷറര്‍ അബ്ദു നാസിര്‍ സി കെ നഗര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കിഷോര്‍, പാലയേറ്റീവ് സിസ്റ്റര്‍ സജ്‌ന മറ്റ് ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!