സർവകലാശാലയിൽ പ്രൊജക്റ്റ് മോഡ് കോഴ്‌സുകൾ 26 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലയില്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പുതുതായി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ (ഇ.എം.എം.ആർ.സി. – 0494 2407279, 2401971), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ ടിഷ്യു കള്‍ച്ചര്‍ ഓഫ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ക്രോപ്സ് (ബോട്ടണി പഠനവകുപ്പ് – 0494 2407406, 2407407), പി.ജി. ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് ആൻ്റ് അനലിറ്റിക്സ് (കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് – 0494 2407325) എന്നീ പ്രൊജക്റ്റ് മോഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 26. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ഓരോ പ്രോഗ്രാമിനും ജനറല്‍ വിഭാഗത്തിന് 580/- രൂപയും എസ്.സി. / എസ്.ടി. വിഭാഗത്തിന് 255/- രൂപയുമാണ് അപേക്ഷാ ഫീസ്. ഓരോ അധിക പ്രോഗ്രാമിനും 85/- രൂപ അടയ്ക്കേണ്ടതാണ്. അടിസ്ഥാന യോഗ്യതാ വിവരങ്ങൾ വെബ്സൈറ്റിൽ. പ്രവേശന പരീക്ഷാ തീയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി തുടങ്ങിയ വിശദാംശങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കും. https://admission.uoc.ac.in/. ഫോണ്‍: 0494 2407016, 2407017.
പി.ആര്‍ 533/2024
പ്രാക്ടിക്കൽ പരീക്ഷ
ബി.വോക്. നഴ്സറി ആൻ്റ് ഒർണമെന്റൽ ഫിഷിംഗ് ഒന്ന് (സപ്ലിമെന്ററി), അഞ്ച് സെമസ്റ്റർ നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷ 23-നും ആറാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ പുതുക്കിയ വിജ്ഞാപന പ്രകാരം മെയ് രണ്ടിനും തുടങ്ങും. കേന്ദ്രം: സെന്റ് അലോഷ്യസ് കോളേജ്, എൽതുരുത്ത്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പി.ആര്‍ 533/2024
സൂക്ഷ്മപരിശോധനാ ഫലം
ഒന്നാം സെമസ്റ്റർ എം.സി.എ. നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പി.ആര്‍ 533/2024