കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശന പരീക്ഷ

കാലിക്കറ്റ് സർവകലാശാലാ പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി. / എം.പി.എഡ്. / ബി.പി.എഡ്. / ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) / എൽ.എൽ.എം. പ്രാഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ (CUCAT 2024) 28-ണ് തുടങ്ങും. വിശദമായ സമയക്രമവും ഹാൾടിക്കറ്റും വെബ്‌സൈറ്റിൽ ലഭ്യമാകും.

പി.ആർ. 638/2024

സി.എച്ച്.എം.കെ. ലൈബ്രറിയിൽ പ്രഭാഷണം

കാലിക്കറ്റ് സർവകലാശാല സി.എച്ച്.എം.കെ. ലൈബ്രറിയിൽ പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ അജയ് പി. മാങ്ങാട്ടിന്റെ പ്രഭാഷണം 21-ന് നടക്കും. ‘ആഘോഷവായന: സാംസ്‌കാരിക രാഷ്ട്രീയമാനങ്ങൾ’ എന്ന വിഷയത്തിൽ രാവിലെ 10.30-ന് സി.എച്ച്.എം.കെ. ലൈബ്രറി സെമിനാർ ഹാളിലാണ് പ്രഭാഷണം. സർവകലാശാലാ ലൈബ്രേറിയൻ ഡോ. ടി.എ. അബ്ദുൽ അസീസിന്റെ വിരമിക്കലിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പി.ആർ. 640/2024

പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്

കാലിക്കറ്റ് സർവകലാശാലയിൽ ന്യൂഡൽഹിയിലെ എൻ.ഐ.ഇ.പി.എ., യു.കെയിലെ വാർവിക് സർവകലാശാലാ എന്നിവ സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര പ്രൊജക്റ്റിന്റെ ഭാഗമായി രണ്ട് (എസ്.സി.-1, ലാറ്റിൻ കാത്തോലിക്-1) പ്രൊജക്റ്റ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. 23-ന് രാവിലെ 10.15-ന് സർവകലാശാലാ എഡ്യൂക്കേഷൻ പഠനവകുപ്പിലാണ് അഭിമുഖം. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ www.uoc.ac.in. കൂടുൽ വിവരങ്ങൾക്ക് mpgftc@gmail.com.

പി.ആർ. 641/2024

error: Content is protected !!