വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടലുണ്ടി നഗരം കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ ശുചിത്വ പരിശോധന നടന്നു. പരിശോധനയില്‍ പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന് നോട്ടീസ് നല്‍കുകയും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു.
കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സുധീർ എം.എസ് , ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ സി.പ്രസാദ്, എം.ജി.സജീഷ് ,ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് മാരായ ടി.ജയശ്രീ, അനാനിയ, അശ്വതി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ജില്ലയിൽ പലയിടത്തും മഞ്ഞപ്പിത്തം ഉൾപ്പെടെ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ പരിശോധനകൾ കർശനമാക്കുമെന്നും 2023 ലെ പൊതുജനാരോഗ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും കടലുണ്ടി നഗരത്തെ പബ്ലിക്ക് ഹെൽത്ത് ഓഫീസർ കൂടിയായ ഡോ.സുധീർ എം.എസ് അറിയിച്ചു.