Wednesday, August 27

പാലച്ചിറ മാട് മുസ്‌ലിം ലീഗ് കമ്മറ്റി വി.ടി തങ്ങള്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

എടരിക്കോട് : പാലച്ചിറ മാട് പ്രദേശത്തെ രാഷ്ട്രീയ സാംസ്‌കാരിക മത രംഗങ്ങളില്‍ നിറ സാന്നിദ്ധ്യമായിരുന്ന പരേതനായ വി.ടി മുഹമ്മദ് കോയ തങ്ങള്‍ (വി.ടി തങ്ങള്‍ ) പേരില്‍ പാലച്ചിറ മാട് മുസ്‌ലിം ലീഗ് കമ്മറ്റി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പാലച്ചിറ മാട് ദാറുല്‍ ഉലൂം മദ്രസ്സ പരിസരത്ത് നടന്ന സദസ്സ് മഹല്ല് പ്രസിഡണ്ട് പാറയില്‍ ബാപ്പു ഉദ്ഘാടനം ചെയ്തു.

എ.സി റസാഖ് അധ്യക്ഷത വഹിച്ചു. റഹീം ചീമാടന്‍ ,ഡോ.സി.മുഹമ്മദ് ,ലിബാസ് മൊയ്തീന്‍, സി.കെ. എ റസാഖ്, മജീദ് പോക്കാട്ട്, മുക്ര സുലൈമാന്‍ ഹാജി ,കെ.പി സൈതലവി ഹാജി, ഖാദര്‍ പെരിങ്ങോടന്‍ ,നൗഫല്‍ അന്‍സാരി, കെ.പി അലി അഷ്‌റഫ് ,എസി. സിദ്ദീഖ്, ഹനീഫ പൂഴിത്തറ ,കെ .പി സൈനുല്‍ ആബിദ്’ ,എന്നിവര്‍ അനുസ്മരണ സദസ്സില്‍ പങ്കെടുത്തു. ഷംസുദീന്‍ കാമ്പുറത്ത് സ്വഗതവും സി.സി. ഫാറൂഖ് നന്ദിയും പറഞ്ഞു.

error: Content is protected !!