പത്തുവർഷങ്ങൾക് മുന്നേ ഇരിട്ടിയിൽ നിന്ന് കാണാതായ ദിയമോൾ എവിടെ എന്ന ചോദ്യത്തിന് ഇന്നും ഉത്തരം ഇല്ല. സ്വന്തം വീട്ടു മുറ്റത്തു കളിച്ചു കൊണ്ടിരുന്ന ദിയ ഫാത്തിമയെ, അമ്മ അടുക്കളയിലേക് പോയ ചെറിയൊരു നേരം കൊണ്ടാണ് കാണാതായത്. ലോക്കൽ പോലീസിൽ നിന്നും ക്രൈം ബ്രാഞ്ചിലേക്ക് എത്തിയ കേസ് ഇന്നും എവിടെയും എത്താതെ നില കൊള്ളുന്നു. നീണ്ട പത്തു വർഷം, പോലീസിന്റെ അനാസ്ഥ തന്നെയാണ് ഇന്നും ആ കുഞ്ഞു മോളെ കണ്ടെത്താൻ പറ്റാത്തത് എന്നാണ് സാമൂഹിക പ്രവർത്തകരുടെയും പ്രമുഖ യൂട്യൂബർമാരുടെയും വാദം. കൃത്യമായ അന്വേഷണം നടക്കുകയാണെങ്കിൽ ഉറപ്പായും കണ്ടെത്താൻ സാധിക്കുമെന്ന് തന്നെയാണ് ഇവർ പറയുന്നത്.
ജുനൈദ് നമ്പില്ലത്തിന്റെ നേതൃത്വത്തിൽ ഇതിനുവേണ്ടി നല്ല രീതിയിൽ പ്രയത്നം നടക്കുന്നുണ്ട്. തെളിവുകൾ പലതും വ്യക്തമായിട്ട് പോലും പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും ഭാഗത്തുനിന്നുള്ള അനാസ്ഥ കാരണം ഇപ്പോഴും കേസ് എവിടെയും എത്താതെ കിടക്കുന്നു. ആ ഉമ്മയെയും മോളെയും ഒരുമിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സോഷ്യൽ മീഡിയ.