പരീക്ഷ
അദിബ്-ഇ-ഫാസിൽ (ഉറുദു) (സിലബസ് വർഷം 2007) അവസാന വർഷ ഏപ്രിൽ / മെയ് 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 27-ന് തുടങ്ങും.
രണ്ടു വർഷ അദിബ്-ഇ-ഫാസിൽ (ഉറുദു) പ്രിലിമിനറി (സിലബസ് വർഷം 2016) ഒന്നാം വർഷ ഏപ്രിൽ / മെയ് 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 19-നും രണ്ടാം വർഷ പരീക്ഷകൾ ജൂൺ 27-നും തുടങ്ങും.
ലോ കോളേജുകളിലെ മൂന്നാം സെമസ്റ്റർ എൽ.എൽ.എം. (2021 പ്രവേശനം മുതൽ) ജൂൺ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 25-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബി.ടി.എച്ച്.എം. (CUCBCSS-UG 2018 പ്രവേശനം മാത്രം, CBCSS-UG 2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ജൂൺ മൂന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പി.ആർ. 687/2024
പരീക്ഷാഫലം
അഞ്ചു വർഷ എൽ.എൽ.ബി. ഒന്ന് മുതൽ പത്ത് വരെ സെമസ്റ്റർ, മൂന്നു വർഷ എൽ.എൽ.ബി. ഒന്ന് മുതൽ ആറു വരെ സെമസ്റ്റർ (2000 മുതൽ 2007 വരെ പ്രവേശനം) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 10 വരെ അപേക്ഷിക്കാം.
ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്സ്) ആറാം സെമസ്റ്റർ ഏപ്രിൽ 2023 (2019 & 2020 പ്രവേശനം), നവംബർ 2023 (2015 മുതൽ 2018 വരെ പ്രവേശനം) റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 14 വരെ അപേക്ഷിക്കാം.
പി.ആർ. 688/2024
പുനർമൂല്യനിർണയ ഫലം
സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക്. (2004 മുതൽ 2008 വരെ പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 689/2024