സോളിഡാരിറ്റി ചർച്ച സംഗമം സംഘടിപ്പിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

മലപ്പുറം : ലോക്സഭ തെരഞ്ഞെടുപ്പ് വിശകലനം നടത്തിക്കൊണ്ട് ‘2024 ലോക്സഭാ തെരഞ്ഞെടുപ്പാനന്തര ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൻ്റെ ആലോചനകൾ’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ചർച്ച സംഗമം സംഘടിപ്പിച്ചു.

മലപ്പുറം മലബാർ ഹൗസിൽ നടന്ന .ചർച്ച സംഗമത്തിൽ സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ കെ കെ. ബാബുരാജ്, സുദേശ് എം രഘു, വെൽഫയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, മീഡിയ വൺ അക്കാഡമി പ്രിൻസിപ്പൽ ഡോ. സാദിഖ് പി കെ, എസ്. ഐ. ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ്‌ അജ്മൽ. കെ. പി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാബിക് വെട്ടം സ്വാഗതവും വാഹിദ് കോഡൂർ നന്ദിയും പറഞ്ഞു

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!