കടയില്‍ നിന്നും സാധനം വാങ്ങാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടര്‍ നല്‍കി ; മാതാവിനെതിരെ കേസെടുത്ത് താനൂര്‍ പൊലീസ്

Copy LinkWhatsAppFacebookTelegramMessengerShare

താനൂര്‍ : താനൂരില്‍ സാധനം വാങ്ങാന്‍ കടയിലേക്ക് പോകാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് മാതാവിനെതിരെ താനൂര്‍ പൊലീസ് കേസെടുത്തു. നിറമരുതൂര്‍ വള്ളിക്കാഞ്ഞിരംകാളാട് റോഡില്‍ പള്ളിപ്പടിയില്‍വച്ച് ബുധനാഴ്ച രാത്രി 7.30നാണ് സംഭവം. പട്രോളിങ് നടത്തുകയായിരുന്ന താനൂര്‍ എസ്ഐ സുകീഷ്‌കുമാറിന് മുന്നിലാണ് സ്‌കൂട്ടറുമായി കുട്ടി ഡ്രൈവര്‍ കുടുങ്ങിയത്. താനൂര്‍ എസ്ഐ സുകീഷ്‌കുമാര്‍ കൈകാണിച്ച് വാഹനം പരിശോധിച്ച് വിവരങ്ങള്‍ ചോദിച്ചപ്പോളാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് വാഹനം നല്‍കിയതിന് മാതാവിനെതിരെ കേസെടുക്കുകയായിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ പിതാവിനൊപ്പം വിട്ടയച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!