വള്ളിക്കുന്ന്: ഓണത്തെ വരവേല്‍ക്കാന്‍ പൂപ്പൊലി പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഓണക്കാലത്തേക്ക് ആവശ്യമായ പൂക്കള്‍ ചെണ്ടുമല്ലി കൃഷി ആരംഭിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ 70 ല്‍ അധികം കര്‍ഷകരാണ് ഇതിന് തയ്യാറായി വന്നിരിക്കുന്നത്. തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ നീനു രവീന്ദ്രനാഥ് എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതലാണ് ഗ്രാമപഞ്ചായത്ത് പൂപ്പൊലി പദ്ധതിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷം മികച്ച വിളവും വിപണന സാധ്യതയും ലഭിച്ചതോടെയാണ് ഈ വര്‍ഷം കൂടുതല്‍ കര്‍ഷകര്‍ പദ്ധതിയില്‍ അംഗമായിട്ടുണ്ട്. 20000 ഹൈബ്രീഡ് തൈകളാണ് 1.50 രൂപയ്ക്ക് സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. കാലവസ്ഥ അനുകൂലമായാല്‍ ഓണത്തിന് വള്ളിക്കുന്നില്‍ പൂപ്പാടങ്ങള്‍ വിളയും, 2024-25 വാര്‍ഷിക പദ്ധതിയില്‍ 1.50 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.